Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...

മൂന്ന് നാല് മാസമായി വീക്കം കുറയാൻ വേണ്ടി ട്രീറ്റ് മെന്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. വീക്കം കുറഞ്ഞിട്ടും കാഴ്ച ശരിയാകുന്നുണ്ടായിരുന്നില്ല: വെച്ച് താമസിപ്പിച്ചാൽ അത് ഒരു മേജർ സർജറിയിലേക്ക് പോകും - മേഘ്‌ന വിൻസെന്റ്

08 DECEMBER 2022 12:16 PM IST
മലയാളി വാര്‍ത്ത

ചന്ദനമഴ' എന്ന സീരിയിലൂടെ മലയാളികളുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരമാണ് മേഘ്‌ന വിന്‍സെന്റ്. ഇപ്പോൾ 'മിസിസ് ഹിറ്റ്‌ലര്‍' എന്ന പരമ്പരയിലൂടെ തിളങ്ങുകയാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. നടി എന്നതിലുപരി ഇപ്പോൾ ഒരു യുട്യൂബർ കൂടിയാണ് മേഘ്ന വിൻസെന്റ്. സീരിയൽ നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെയാണ് മേഘ്ന വിവാഹം ചെയ്തത്. വളരെ ആഘോഷമായിട്ടായിരുന്നു വിവാഹം. പക്ഷെ വൈകാതെ ഇരുവരും പിരിഞ്ഞു. ശേഷം ഡോൺ വേറൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. പക്ഷെ മേഘ്ന ഇപ്പോഴും സിം​ഗിളായി തുടരുകയാണ്.

അതേസമയം തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് മേഘ്ന വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മേഘ്നയുടെ അമ്മമ്മയാണ് വച്ചിയമ്മ. 'കണ്ണിന്റ നേർവിന് ഒരു ചെറിയ വിഷയമുണ്ട് ഉടനെ തന്നെ സ്കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. വാച്ചിയമ്മയുടെ കണ്ണിന് മുമ്പെ തന്നെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീടാണ് ചെറിയൊരു വീക്കം കണ്ടത്. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്.'

'മൂന്നുനാല് മാസമായി വീക്കം കുറയാൻ വേണ്ടി ട്രീറ്റ് മെന്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാൽ വീക്കം കുറഞ്ഞിട്ടും കാഴ്ച ശരിയാകുന്നുണ്ടായിരുന്നില്ല. അപ്പോൾ കാര്യം അറിയാൻ വേണ്ടിയാണ് സ്കാൻ ചെയ്യുന്നത്. സ്കാൻ ചെയ്തപ്പോഴാണ് അറിയുന്നത് വലത് കണ്ണിന്റെ പിറകിൽ ഉള്ള ഒരു നേർവിൽ ചെറിയ ഒരു വീക്കമുണ്ടെന്ന്. ആ നീര് പുറത്തോട്ട് ഇറങ്ങിയതാണെന്നും ഡോക്ടർ പറഞ്ഞു. മരുന്ന് വെച്ച് അത് ഭേദമാക്കാമായിരുന്നു. എന്നാൽ ഇന്ന് കുറയും നാളെ കുറയുമെന്ന് വെച്ചുകൊണ്ട് ഇരുന്നിട്ടാണ് ഇത്രയും കൂടിയത്. ചെറിയ ഒരു സർജറി വഴി ആയിട്ടായിരിക്കും ആ സംഭവം എടുത്തുകളയുക. ഇനിയും വെച്ച് താമസിപ്പിക്കാൻ ആകില്ല. ഇനിയും വെച്ചാൽ അത് ഒരു മേജർ സർജറിയിലേക്ക് പോകും. ഈ ഒരു വയസിൽ അത് പ്രശ്നം ആകുമെന്നാണ് ഡോക്ടർ പറഞ്ഞത്' മേഘ്ന വ്യക്തമാക്കി.

 

സർജറിക്ക് ശേഷവും തന്റെ വച്ചിയമ്മയുടെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് മേഘ്ന സംസാരിച്ചു.... 'ഇപ്പോൾ വാച്ചിയമ്മ ഓക്കെ ആയിട്ടുണ്ട്. കുഞ്ഞൊരു സർജറിയെ വേണ്ടിവന്നുള്ളൂ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. കുറച്ച് കൂടി മുമപ് സ്കാൻ ചെയ്തിരുന്നുവെങ്കിൽ ഈ പ്രശ്നം മരുന്നിൽ ഒതുങ്ങിയേനെ. എന്നാൽ വച്ചിയമ്മ അതത്ര സീരിയസ് ആക്കിയില്ല. നിങ്ങൾ ആണെങ്കിലും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ അപ്പോൾ തന്നെ അത് എന്ത് രോഗം ആണെങ്കിലും ചികിത്സ തേടണം' മേഘ്ന വ്യക്തമാക്കി. അടുത്തിടെ മേഘ്നയെ കുറിച്ച് ‍ഡിംപിളും സംസാരിച്ചിരുന്നു.

 

മേഘ്‌നയുമായി സൗഹൃദം ഉണ്ടോയെന്ന ചോദ്യത്തിന് ഡിംപിള്‍ തന്റെ യുട്യൂബ് ചാനൽ വഴിയാണ് മറുപടി നൽകിയത്. 'സൗഹൃദമില്ല.... മേഘ്‌നയെ പിന്നീട് കണ്ടിട്ടില്ല. കോടതിയില്‍ വെച്ച് ഒരു തവണ കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാനായാണ് പോയത്. അന്ന് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ മേഘ്‌നയുമായി ഒരു സൗഹൃദവുമില്ല. സീരിയലും കണ്ടിട്ടില്ല. നേരത്തെ മോഘ്‌ന ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അത് കഴിഞ്ഞുവെന്നുമായിരുന്നു' ഡിംപിള്‍ റോസ് അന്ന് പറഞ്ഞത്.

വളരെ വർഷം മുമ്പ് ഏഷ്യാനെറ്റിൽ സക്സസ് ഫുള്ളായി ടെലികാസ്റ്റ് ചെയ്തിരുന്ന പരമ്പരയായിരുന്നു ചന്ദനമഴ. ഈ സീരിയലിൽ നായിക അമൃതയായിട്ടാണ് മേഘ്ന അഭിനയിച്ചത്. നാട്ടിൻപുറത്തുള്ള നിഷ്കളങ്കയായ പെൺകുട്ടിയായി മികച്ച പ്രകടനവും മേഘ്ന കാഴ്ചവെച്ചു. വർഷങ്ങൾ ഏറെ പിന്നിടു​കയും മേഘ്നയുടെ അഭിനയ ജീവിത്തതിൽ പുതിയ സീരിയലുകൾ സംഭവിക്കുകയും ചെയ്തു. പക്ഷെ അമൃതയ്ക്ക് ലഭിച്ച അത്രത്തോളം സ്വീകാര്യത മറ്റൊരു സീരിയലിലൂടെയും മേഘ്നയ്ക്ക് നേടാൻ സാധിച്ചില്ല. മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി സീരിയലുകൾ മേഘ്ന ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (2 minutes ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (12 minutes ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (20 minutes ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (36 minutes ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (55 minutes ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (1 hour ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (1 hour ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (1 hour ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (7 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (7 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (7 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (7 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (8 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (8 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (9 hours ago)

Malayali Vartha Recommends