Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

തലയില്‍ തട്ടമിട്ട്, നിറവയര്‍ കാണിച്ച് സ്നേഹ ശ്രീകുമാർ: അങ്ങനെ മറിമായം മണ്ഡോദരി അമ്മയാകുന്നു...

09 DECEMBER 2022 01:23 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. മറിമായം പരമ്പരയിലെ മണ്ഡോദരി എന്ന കഥാപാത്രമാണ് സ്‌നേഹയ്ക്ക് ആരാധകരെ നേടി കൊടുത്തത്. ഇതിന് പിന്നാലെ നിരവധി പരമ്പരകളിലും സിനിമകളിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി. എങ്കിലും സ്‌നേഹയുടെ കുടുംബവിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കാറുള്ളത്.

നടന്‍ ശ്രീകുമാറുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ താരങ്ങളുടെ ഫോട്ടോ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ നിറവയറുമായി നില്‍ക്കുന്ന നടിയുടെ പുത്തന്‍ ചിത്രമാണ് ഏറ്റവും പുതിയതായി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മറിമായം പരമ്പരയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും അടുപ്പത്തിലാവുന്നത്.

ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരസ്പരം അറിയാമെങ്കിലും ഇരുവരും ഇഷ്ടത്തിലാവുന്നത് വളരെ വൈകിയാണ്. ഒടുവില്‍ 2019 ഡിസംബര്‍ പതിനൊന്നിന് താരങ്ങള്‍ വിവാഹം കഴിച്ചു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. ഇത്തവണ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് താരദമ്പതിമാര്‍.

ഇത് ഞങ്ങളുടെ വിവാഹവാര്‍ഷിക മാസമാണെന്ന് ഡിസംബര്‍ തുടങ്ങിയപ്പോള്‍ സ്‌നേഹ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ വിശേഷമായില്ലേ, കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ ആ സന്തോഷ വാര്‍ത്തയുമായി സ്‌നേഹ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രം കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരപ്പെട്ടു.

പിന്നീടാണ് ആരാധകർക്ക് കാര്യം പിടികിട്ടിയത്. തലയില്‍ തട്ടമിട്ട്, നിറവയര്‍ കാണിച്ച് നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു സ്‌നേഹ പങ്കുവെച്ചത്. ക്യാപ്ഷനില്‍ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും മറിമായം, മണ്ഡോദരി, എന്നിങ്ങനെ ഹാഷ്ടാഗിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ മറിമായം പരമ്പരയിലെ മണ്ഡോദരിയാണ് ഗര്‍ഭിണിയായതെന്നും അല്ലാതെ സ്‌നേഹയല്ലെന്നുമുള്ള കാര്യം വ്യക്തമായി. നടിയുടെ പോസ്റ്റിന് താഴെ ഇക്കാര്യം ചോദിച്ചും സന്തോഷം പങ്കുവെച്ചുമുള്ള കമന്റുകളാണ് നിറയുന്നത്.

അങ്ങനെ മണ്ഡോദരി മണ്ടു അമ്മയായി, എന്തായാലും സ്‌നേഹയെ ഈ കോലത്തില്‍ കാണാന്‍ സാധിച്ചല്ലോ, എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയുടെ താഴെ വരുന്നത്. 2011 ലായിരുന്നു മറിമായം തുടങ്ങുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയ്ക്ക് വളരെ പെട്ടെന്നാണ് സ്വീകാര്യത ലഭിച്ചത്. പതിനൊന്ന് വര്‍ഷത്തോളമായിട്ടും ഇപ്പോഴും മാറ്റമില്ലാതെ ഷോ മുന്നോട്ട് പോവുകയാണ്.

 

പരമ്പരയില്‍ സ്‌നേഹ മണ്ഡോദരിയായി എത്തുമ്പോള്‍ ലോലിതന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാര്‍ അവതരിപ്പിച്ചിരുന്നത്. മുന്‍പ് ലോലിതന്‍ എന്ന കഥാപാത്രം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആ വേഷത്തില്‍ ശ്രീകുമാറില്ല. എങ്കിലും മറിമായം നേടി കൊടുത്ത പ്രേക്ഷക പ്രശംസയാണ് താരങ്ങള്‍ക്കുള്ളത്. എന്നും ഇതുപോലെ തന്നെ മുന്നോട്ട് പോവാന്‍ താരങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (42 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (50 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (53 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends