ഞാന്‍ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്... ഇങ്ങേര്‍ക്ക് എല്ലാവരെയും വിശ്വാസമാണ്: ബാലയുടെ ഭാര്യ എലിസബത്ത് പ്രതികരണവുമായി രംഗത്ത്

ഷെഫീഖിന്റെ സന്തോഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറ്റിക്കുമെന്ന് ബാലയോട് ആദ്യമേ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തി ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത്. ഞാന്‍ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്. അഡ്വാന്‍സ് മേടിച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നു.
പുള്ളി അതൊന്നും കേട്ടില്ല. ഷൂട്ടിംഗിന്റെ അവസാനം തിരക്ക് പിടിക്കുന്നൊന്നുമില്ല, എപ്പോഴാന്ന് വച്ചാല്‍ തന്നാല്‍ മതി, പക്ഷേ തരാതിരിക്കരുതെന്ന് ഉണ്ണിച്ചേട്ടനെ വിളിച്ച് ചേട്ടന്‍ പറഞ്ഞിരുന്നു. ഡബ്ബിംഗ് നടക്കുമ്ബോള്‍ വാക്ക് തര്‍ക്കമുണ്ടായി. വിനോദ് മംഗലത്ത് മോശമായി സംസാരിച്ചു.
ഇങ്ങേര്‍ക്ക് എല്ലാവരെയും വിശ്വാസമാണ്. എല്ലാവരും ഇങ്ങേരെ പറ്റിക്കും. വിശ്വാസത്തിന്റെ പുറത്താണ് എഗ്രിമെന്റ് ഇടാതെ പോയി ചെയ്തത്. ഇങ്ങേര്‍ക്ക് പത്ത് ലക്ഷം കിട്ടിയാലും ഇരുപത് ലക്ഷം കിട്ടിയാലും വ്യത്യാസമൊന്നും വരാന്‍ പോണില്ല.
അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേര്‍ക്കുണ്ട്. എലിസബത്ത് പറഞ്ഞു. അതേസമയം, ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്ന് എലിസബത്തിന്റെ അച്ഛനമ്മമാരോട് ഇറങ്ങിപ്പോകാന്‍ അവര്‍ പറഞ്ഞെന്നും ബാല ആരോപിച്ചു.
https://www.facebook.com/Malayalivartha