അഭിനയത്തിന് വിട പറഞ്ഞ് ഭര്‍ത്താവിനും മകനും ഒപ്പം സന്തോഷ്ടകരമായ ജീവിതം നയിച്ച് ഉപ്പും മുളകും ഭവാനിയമ്മ...

കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ പരമ്പരയാണ് ഉപ്പും മുളകും. 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തിയപ്പോൾ കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്. സോഷ്യല്‍ മീഡിയേയും യൂത്തിനേയും സമീപകാലത്ത് ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു പരമ്പരയുണ്ടാകില്ല. ബാലുവും നീലവും മക്കളുമൊക്കെ മലയാളികളെ സംബന്ധിച്ച് തങ്ങളുടെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ്. സ്വാഭാവികമായ അഭിനയവും അതിനാടകയീതയില്ലാത്ത സന്ദര്‍ഭങ്ങളുമൊക്കെയാണ് ഇത്രയും നാളായിട്ടും ഉപ്പും മുളകിനേയും പ്രേക്ഷകരുടെ പ്രിയ പരമ്പരയാക്കുന്നത്. ഇടയ്ക്ക് ഒന്ന് നിര്‍ത്തിയെങ്കിലും പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യര്‍ത്ഥനകള്‍ മൂലം പരമ്പര വീണ്ടും ആരംഭിക്കുകയായിരുന്നു.
തിരിച്ചുവരവിലും പരമ്പരയെ ജനങ്ങള്‍ മനസറിഞ്ഞു തന്നെ സ്വീകരിച്ചു. പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാതിരുന്നവരും പുതുമുഖങ്ങളുമായിരുന്നു ഉപ്പും മുളകിലേയും താരങ്ങള്‍. എന്നാല്‍ ഇന്ന് സിനിമാ താരങ്ങളേക്കാള്‍ ജനപ്രീയരാണ് ഉപ്പും മുളകിലേയും താരങ്ങള്‍. ഓരോ താരത്തേയും കഥാപാത്രങ്ങളായി കണ്ട് സ്‌നേഹിക്കുകയാണ് മലയാളികള്‍. ഇതിനിടെ പരമ്പരയില്‍ നിന്നും ഇടയ്ക്ക് ചില താരങ്ങള്‍ പിന്മാറുകയുണ്ടായിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ലച്ചുവിനെ അവതരിപ്പിച്ച ജൂഹി ഇങ്ങനെ ഒരിക്കല്‍ പോയ ആളാണ്.
എന്നാല്‍ രണ്ടാം വരവില്‍ ജൂഹിയും പരമ്പരയിലെത്തി. 2015 ഡിസംബര്‍ 14 ന് ആരംഭിച്ച പരമ്പര ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പരമ്പരയില്‍ ഒരിക്കല്‍ നിറഞ്ഞു നിന്ന, എന്നാല്‍ പിന്നീട് അപ്രതക്ഷ്യയായ താരമാണ് കെപിഎസി ശാന്ത. നീലുവിന്റെ അമ്മയായ ഭവാനിയമ്മയെയായിരുന്നു ശാന്ത പരമ്പരയില്‍ അവതരിപ്പിച്ചത്. ധാരാളം ആരാധകരേയും അവര്‍ നേടിയെടുത്തിരുന്നു.
എന്നാല്‍ ഒരിടയ്ക്ക് ഉയര്‍ന്നു വന്ന ചില വിവാദങ്ങളോടെ കെപിഎസി ശാന്ത പിന്നീട് അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായായിരുന്നു. നാടക രംഗത്തു നിന്നുമാണ് ശാന്ത ഉപ്പു മുളകിലെത്തുന്നത്. പക്ഷെ വിവാദം അവരുടെ കരിയറിനെ സാരമായി തന്നെ ബാധിക്കുന്നതായിരുന്നു. കൃത്രിമത്വം ഇല്ലാത്ത അഭിനയം ആയിരുന്നു ചുരുങ്ങിയ സമയം കൊണ്ട് പ്രിയങ്കരിയായ മാറിയ ഭവാനിയമ്മയെ പിന്നീട് പരമ്പരയില്‍ കണ്ടേതയില്ല.
രണ്ടാം വരവിലെങ്കിലും ഭവാനിയമ്മയായി ശാന്തയെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഈയ്യടുത്ത് പരമ്പരയില്‍ ഭവാനിയമ്മയുടെ കഥാപാത്രം മടങ്ങിയെത്തി. പക്ഷെ ഭവാനിയമ്മയായി എത്തിയത് കലാദേവിയാണ്. യൂട്യൂബര്‍ കാര്‍ത്തിക് ശങ്കറിന്റെ അമ്മ കൂടിയായ ഇവര്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ താരമാണ്. കാര്‍ത്തിക് സൂര്യയുടെ വെബ് സീരീസുകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു കാലദേവി. ഭവാനിയമ്മയായി മറ്റൊരു താരം വന്നതോടെ സോഷ്യല്‍ മീഡിയ തിരയുന്നത് ഒറിജിനല്‍ ഭവാനിയമ്മയേയാണ്. എന്നാല്‍ അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുകൊണ്ട് ഭര്‍ത്താവിനും മകനും ഒപ്പം സന്തോഷ്ടകരമായ ജീവിതം കായംകുളത്തു നടി നടത്തുകയാണ്. അവരെ വെറുതെ വിട്ടേക്ക് എന്ന് എന്നാണ് താരത്തെ തിരിക്കുന്നവരോട് സോഷ്യല്‍ മീഡയ പറയുന്നത്.
താരം മറ്റൊരു പരമ്പരയിലൂടെ തിരിച്ചുവരുമോ ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്. അതേസമയം പരമ്പര രണ്ടാം വരവിലും സൂപ്പർ ഹിറ്റായി തുടർന്നു കൊണ്ടിരിക്കുകയാണ്. പഴയ കുട്ടികളൊക്കെ വലുതായിരിക്കുന്നു. കൊച്ചു കുഞ്ഞായിരിക്കെ പരമ്പരയിലെത്തിയ പാറുക്കുട്ടിയൊക്കെ ഇന്ന് വലുതായി ആരേയും അമ്പരപ്പിക്കുന്ന തരത്തില്‍ അമ്പരപ്പിക്കുകയാണ്. കല്യാണം കഴിഞ്ഞുവെങ്കിലും ലച്ചു പാറമട വീട്ടില്‍ തന്നെയുണ്ട്. ബാലുവും നീലവും പഴയത് പോലെ സ്നേഹിച്ചും തല്ലുപിടിച്ചും കഴിയുന്നു. രസകരമായ മുഹൂർത്തങ്ങളുമായി പരമ്പര മുന്നേറുകയാണ്. നേരത്തെ പരമ്പര നിർത്തിവച്ച സമയത്ത് ഇതേ താരങ്ങളെല്ലാം ചേർന്നെത്തുന്ന മറ്റൊരു പരമ്പര മറ്റൊരു ചാനലില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ പരമ്പര പ്രതീക്ഷിച്ച വിജയം നേടിയില്ല.
https://www.facebook.com/Malayalivartha