Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മയക്കുമരുന്ന് കടത്തിന് ദുബായ് പോലീസ് നടന്‍ അശോകനെ ജയിലിലടച്ചു: കച്ചിത്തുരുമ്പായത് ആ ചിത്രങ്ങൾ: സിനിമയെ വെല്ലുന്ന ക്ളൈമാക്സ്‌ വെളിപ്പെടുത്തി നടൻ മുകേഷ്...

10 FEBRUARY 2023 03:10 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം നടൻ അശോകൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അദ്ദേഹം. ഇപ്പോഴിതാ അശോകന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ മുകേഷ്. ഗള്‍ഫില്‍ വെച്ച് ദുബായ് പോലീസ് അശോകനെ പിടികൂടി ജയിലലടച്ച സംഭവമാണ് യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവെച്ചത്. പണ്ട് ഗള്‍ഫ് എന്ന് പറഞ്ഞാല്‍ സിനിമാക്കാര്‍ക്ക് പോലും അത്ര റീച്ചബിള്‍ അല്ല. നാട്ടിലുള്ളവരൊക്കെ ഗള്‍ഫില്‍ പോകാന്‍ വേണ്ടി ചക്രശ്വാസം വലിക്കുകയാണ്.

പക്ഷേ, അശോകന്‍ ഗള്‍ഫില്‍ പോകും. അശോകന്റെ ഒന്ന് രണ്ട് ചേട്ടന്‍മാര്‍ അവിടെ ജോലിയും ബിസിനസുമൊക്കെ ചെയ്യുന്നുണ്ടെന്ന് മുകേഷ് പറഞ്ഞു. സിനിമയില്‍ ഇടവേള ലഭിക്കുമ്പോള്‍ അശോകന്‍ ചേട്ടന്‍മാരുടെ അടുത്ത് പോകും. അങ്ങനെ ഒരിക്കല്‍ ഗള്‍ഫില്‍ വെച്ച് ആരോ ഹോട്ടലിന്റെ വാതിലില്‍ തട്ടി. തുറന്നപ്പോള്‍ ദുബായ് പോലീസ്. എന്താണ് പ്രശ്‌നമെന്ന് അശോകന്‍ ചോദിച്ചപ്പോള്‍ മാറി നില്‍ക്കാന്‍ പറഞ്ഞു. തലയണ കീറി വരെ തിരച്ചില്‍ നടന്നു. അശോകന് ഒന്നും മനസിലായില്ല. അവസാനം യു ആര്‍ അണ്ടര്‍ അറസ്റ്റെന്ന് പോലീസ് അശോകനോട് പറഞ്ഞു. നേരെ അശോകനെ ഒരു ജീപ്പില്‍ കയറ്റി സെല്ലിലേക്ക് കൊണ്ട് പോയെന്ന് മുകേഷ് പറഞ്ഞു.

പല സെല്ലുകളിലും പല രാജ്യക്കാര്‍ കിടക്കുന്നു. അതിനകത്ത് നിന്ന് ഒരാള്‍ 'അശോകനല്ലേ ആ പോവുന്നത്?' എന്ന് വിളിച്ചുപറഞ്ഞു. അത് കൂടെയായപ്പോള്‍ അശോകന്‍ തളര്‍ന്നു. ആരെയും അറിയിക്കാനോ ഫോണ്‍ വിളിക്കാനോ പറ്റുന്നില്ല. അശോകന്‍ അവിടെ ഇരുന്ന് കരഞ്ഞു. വിവരമറിഞ്ഞ് ഒരു വക്കീലുമായി ചേട്ടന്‍മാര്‍ വന്നു. മയക്കുമരുന്ന് കള്ളക്കടത്തിനാണ് അശോകനെ ജയിലിലടച്ചതെന്ന് പോലീസ് പറഞ്ഞു. അശോകനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് ആലോചിച്ച് ഇവര്‍ നെട്ടോട്ടമോടുകയാണ്.

അപ്പോഴാണ് അശോകനെ തേടി മഹാഭാഗ്യം എത്തിയത്. പിറ്റേ ദിവസം ദുബായില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നു. അനന്തരം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതില്‍ മമ്മൂട്ടിയാണ് നായകനെങ്കിലും വളരെ പ്രൊമിനന്റായ റോള്‍ അശോകന്‍ ചെയ്യുന്നുണ്ട്. സിനിമയുടെ ഷോ സംബന്ധിച്ച് ഖലീജ് ടൈംസില്‍ അശോകന്റെ പടം വെച്ച് ഒരു റിപ്പോര്‍ട്ട് വന്നു. വക്കീല്‍ അത് ഒരു കച്ചിത്തുരുമ്പാക്കി.

അശോകന്‍ ഒരു പ്രമുഖ നടനാണെന്നും നിരപരാധിയാണെന്നും വക്കീല്‍ പറഞ്ഞു. ഈ സമയത്ത് ദുബായ് പോലീസ് കുറച്ച് ഫോട്ടോകള്‍ അശോകന്റെ മുമ്പിലിട്ട് കൊടുത്തു. കഞ്ചാവ് വലിക്കുന്നതും സിറിഞ്ച് കുത്തുന്നതുമെല്ലാമായിരുന്നു ഫോട്ടോസ്. പ്രണാമം എന്ന സിനിമയില്‍ അശോകന്‍ അഭിനയിക്കുന്ന രംഗങ്ങളാണത്. അത് മലയാളി സുഹൃത്തുക്കോളോ മറ്റോ വെട്ടിക്കൊടുത്ത് അശോകന്‍ വലിയ ഡ്രഗ് ഡീലറാണെന്ന് പറയുകയായിരുന്നു. ഫോട്ടോ കണ്ട് ബോധ്യപ്പെട്ടപ്പോള്‍ അവര്‍ അശോകനോട് സോറി പറഞ്ഞുവെന്നാണ് മുകേഷ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (42 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (50 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (53 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends