നാട്ടു നാട്ടുവിന് ഓസ്‌കാര്‍.... 95-ാമത് ഓസ്‌കര്‍ നിശയില്‍ തിളങ്ങി ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു... പുരസ്‌കാരം ഇന്ത്യയ്ക്ക് സമര്‍പ്പിച്ച് കീരവാണി

95-ാമത് ഓസ്‌കര്‍ നിശയില്‍ തിളങ്ങി ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്‍കിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ നേടി.
മികച്ച ഒറിജിനല്‍ സോങ്- കീരവാണി (ആര്‍ആര്‍ആര്‍). എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു.
ഓസ്‌കാറില്‍ ഇന്ത്യ തിളങ്ങുന്നു. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ 'ദ് എലിഫന്റ് വിസ്പറേഴ്‌സ്' പുരസ്‌കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് 'ദ് എലിഫന്റ് വിസ്പറേഴ്‌സ്', ഗുനീത് മോങ്ക ചിത്രം നിര്‍മിച്ചിരിക്കുന്നു.
ഇവരുടെ പുരസ്‌കാര നേട്ടത്തോടെ ഓസ്‌കറില്‍ പുതുചരിത്രം എഴുതി ഇന്ത്യ. 4 പുരസ്‌കാരങ്ങളുമായി ഓസ്‌കറില്‍ തരംഗമായി ജെര്‍മന്‍ ചിത്രം 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്'. മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന്റെ പുരസ്‌കാരനേട്ടം.
അതേസമയം ലൊസാഞ്ചസിലെ ഡോള്‍ബി തിയറ്റഴ്‌സിലാണു 95ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ജെയ്മീ ലീ കര്‍ട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാന്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി. ചിത്രം: എവരിതിങ് എവരിവേര്‍. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്' എന്ന ചിത്രത്തിനാണു പുരസ്‌കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ 'ഓള്‍ ദാറ്റ് ബ്രെത്ത്‌സി'ന് പുരസ്‌കാരം നഷ്ടമായി.
ഡാനിയല്‍ റോഹര്‍, ഒഡെസ്സാ റേ, ഡയന്‍ ബെക്കര്‍, മെലാനി മില്ലര്‍, ഷെയ്ന്‍ ബോറിസ് എന്നിവരുടെ 'നവല്‍നി' ആണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha