താരസംഘടനയായ അമ്മയില്‍ ഈ മാസം 30-ന് വാര്‍ഷിക ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും
താരസംഘടനയായ അമ്മയില്‍ ഈ മാസം 30-ന് വാര്‍ഷിക ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കും. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കാണ് ഇനി ഇലക്ഷന്‍. പ്രസിഡന്റായി മൂന്നാം തവണയും മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ഉണ്ണി മുകുന്ദനാണ്. രണ്ടര പതിറ്റാണ്ടായി അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നുവന്ന ഇടവേള ബാബു ഒഴിയുകയാണ്. പുതിയ ആളുകള്‍ കടന്നുവരേണ്ട സമയമാണിതെന്നാണ് ബാബു പറയുന്നത്.
''പുതിയ ചിന്തകള്‍ വരണം. ജനറല്‍ സെക്രട്ടറി എന്നത് വളരെ ശക്തമായ പദവിയാണ്. അത് ദുരുപയോഗം ചെയ്യാത്ത ഒരാളെ എനിക്ക് വേണം. ഞാനില്ലെങ്കില്‍ പിന്‍വാങ്ങുമെന്ന നിലപാടിലായിരുന്നു ലാലേട്ടന്‍. ഒരു കൂട്ടായ ചര്‍ച്ചയില്‍ അദ്ദേഹം ആ തീരുമാനം മാറ്റി. സംഘടനയിലുള്ളവര്‍ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ പ്രശ്നങ്ങളുണ്ടായി. നേരത്തെ ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ട്. ഇത് പൊതുജനങ്ങള്‍ക്കും അറിയാം. ആ തോന്നലാണ് അമ്മയ്ക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. അന്നുമുതല്‍ വിമര്‍ശനം ശക്തമായി.ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ടുപോകാന്‍ സ്ഥിരമായി 3 കോടി രൂപ ആവശ്യമാണ്. അത് എളുപ്പമുള്ള കാര്യമല്ല. കൂട്ടായ പരിശ്രമം ഉണ്ടായാലേ അത് സാധ്യമാകൂ. മറ്റിടങ്ങളില്‍ എവിടെയെങ്കിലും കാര്യങ്ങള്‍ തടസ്സപ്പെടും,'' ഇടവേള ബാബു പറയുന്നു.
എന്നാല്‍, കടുത്ത നിലപാടിന് ബാബുവിനെ പ്രേരിപ്പിച്ചത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പലഭാഗത്തു നിന്നും പിന്തുണ വേണ്ടത്ര ലഭിക്കാത്തതു മൂലമാണെന്നാണെന്നും സംസാരമുണ്ട്.മറ്റുള്ളവര്‍ക്കു വേണ്ടി ഓടി നടന്നതിനിടെ നൂറുകണക്കിനു വേഷങ്ങളാണ് ബാബുവിനു സിനിമയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. താന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ഓടിനടന്നപ്പോഴും തന്റെ പ്രതിസന്ധിഘട്ടത്തില്‍ ഒരാള്‍ പോലും സഹായിച്ചില്ലെന്നതും ബാബുവിനെ വിഷമിപ്പിച്ചു.സംഘടനാ ഭരണഭാരം കൂടിക്കൂടി വന്നതും താങ്ങാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ മൂന്നു ടേമായി ജനറല്‍ സെക്രട്ടറി പദത്തില്‍നിന്നും മാറണമെന്ന നിലപാട് ബാബു സ്വീകരിച്ചു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടര്‍ന്നത്.ഇടവേള ബാബുവിന് പകരം സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ മോഹന്‍ലാലിനെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നു എന്നാണ് വിവരം. എന്നാല്‍ , സംഘടനയില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂവരും പിന്മാറുകയായിരുന്നത്രേ. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുത്തിട്ടില്ലെന്നാണ് ജയന്‍ ചേര്‍ത്തല പ്രതികരിച്ചത്.
രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരും മല്‍സരിക്കും. പതിനൊന്നംഗ എക്‌സിക്യൂട്ടീവിലേക്ക് പന്ത്രണ്ട് പേര്‍ പത്രിക നല്‍കി. അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റൊണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, വിനുമോഹന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് മല്‍സരിക്കുന്നത്.
https://www.facebook.com/Malayalivartha