നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ മൂന്ന് മണിക്കൂർ നേരമെടുത്ത് മൊഴിയെടുപ്പ് പൂർത്തിയായി...
യുവ നടിയുടെ പീഡന പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയായി. നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തിരുവനന്തപുരത്ത് വെച്ചായിരുന്നു കേസിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. മൂന്ന് മണിക്കൂർ നേരമാണ് മൊഴിയെടുപ്പ് നീണ്ടത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കൂടിയാലോചനക്ക് ശേഷമായിരിക്കുമെന്ന് എസ്.ഐ ആശാ ചന്ദ്രൻ പറഞ്ഞു. എറണാകുളത്ത് നടൻ ജയസൂര്യക്കെതിരായ പരാതിയിൽ ഇരയുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടിയെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘാംഗമായ ഡി.ഐ.ജി അജിത ബീഗം പറഞ്ഞു. പീഡനം നടന്നതായി പറയുന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായിരിക്കും കേസ് രജിസ്റ്റർ ചെയ്യുകയെന്നും ഡി.ഐ.ജി അജിതാ ബീഗം കൂട്ടിച്ചേർത്തു.
യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക് പരാതി നൽകിയത്. 2016-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്നും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അതിജീവിതമാർക്ക് പരാതി നൽകുന്നതിനും നിയമനടപടികള്‍ക്ക് സന്നദ്ധമാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha