Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പാലം കടന്നപ്പോള്‍ കൂരായണ ചൊല്ലി വിമല്‍...ആര്‍.എസ് വിമല്‍ മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡ് രമേശ് നാരായണന്‍

03 MARCH 2016 01:30 AM IST
മലയാളി വാര്‍ത്ത.

അവാര്‍ഡുകള്‍ എന്നും വിവാദങ്ങളുടെ തോഴന്‍മാരാണ്. ഇത്തവണയും അതിന് പതിവ് തെറ്റിച്ചില്ല. മൊയ്തീന്റെ സംവിധായകനും രമേശ് നാരാണയണും തമ്മിലുള്ള ചെളിവാരിയെറിയല്‍ തുടരുകയാണ്. മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡാണ് താനെന്ന് ആര്‍.എസ് വിമല്‍ തെളിയിച്ചതായി സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. വിമല്‍ സംവിധാനം ചെയ്ത 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് ഒപ്പം നിന്നെങ്കിലും നന്ദികേടിന്റെ പര്യായമായിമാറി വിമല്‍ തന്നെ അവഗണിക്കുകയായിരുന്നു. 'പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ' എന്ന ചൊല്ല് വിമലിനെ ഉദേശിച്ച് ഉണ്ടാക്കിയതാണോയെന്നുപോലും സംശയിച്ചുപോകും. താനെത്രമാത്രം മികച്ച സംഗീത സംവിധയകനാണെന്നതിന് സര്‍ട്ടീഫിക്കറ്റ് നല്‍കേണ്ടത് വിമലല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ അംഗീകാരം ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. അത് വിനയപൂര്‍വ്വം ഞാന്‍ പലവട്ടം ഏറ്റുവാങ്ങിയിട്ടുമുണ്ട്. പൃഥിരാജിന്റെ ധാര്‍ഷ്ട്യത്തിനും വിമലിന്റെ വഞ്ചനയിലും ഇല്ലാതാകുന്നതല്ല ഈ അംഗീകാരമെന്നും രമേശ് നാരായണന്‍ പറഞ്ഞു.
അഞ്ചെട്ട് വര്‍ഷക്കാലത്തെ പരിചയമാണ് വിമലുമായുള്ളത്. ഇത്രയും നന്ദിയില്ലാത്ത ചെറുപ്പക്കാരനാണെന്ന് തിരിച്ചറിയാന്‍ വൈകിയെന്നതാണ് തന്റെ ഭാഗത്തുനിന്നുണ്ടായ ഏക തെറ്റ്. പത്രങ്ങളില്‍ വന്ന ഫീച്ചറുകളുമായാണ് വിമല്‍ തന്നെ ആദ്യം സമീപിച്ചത്. ഇതൊരു സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു. ആദ്യം മുതല്‍ അവസാനംവരെ കൂടെ നില്‍ക്കണമെന്നും വിമല്‍ നിര്‍ബന്ധിച്ചു. തുടര്‍ച്ചയായി തന്നെ വന്നുകാണുകയും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തതോടെയാണ് സഹായിക്കാന്‍ തീരുമാനിച്ചത്. സ്‌ക്രിപ്റ്റിന് ഏകദേശ രൂപം നല്‍കി വിമല്‍ തന്റെ വീട്ടില്‍ വരികയും വീട്ടില്‍ വച്ച് തന്നെ പൂജ നടത്തണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ താന്‍ തന്റെ വീട്ടില്‍ തന്നെ സജ്ജീകരണങ്ങള്‍ ഒരുക്കി സ്‌ക്രിപ്റ്റ് പൂജ നടത്തി. വിമല്‍ തനിക്ക് സ്‌ക്രിപ്റ്റ് കൈമാറിയാണ് കര്‍മ്മം നിര്‍വ്വഹിച്ചത്.
എന്തായിരിക്കണം സിനിമയുടെ പേരെന്നതില്‍പോലും വിമലിന് പിടിയില്ലായിരുന്നു. എന്ന് സ്വന്തം മൊയ്തീന്‍ എന്ന പേര് നിര്‍ദേശിച്ചത് താനാണ്. പിന്നെ പ്രൊഡ്യൂസറെ കണ്ടെത്തിതരണമെന്നായി വിമലിന്റെ ആവശ്യം. ഒരു ചെറുപ്പക്കാരന്റെ ആഗ്രഹമല്ലേയെന്ന് കരുതി വിദേശത്തുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സിനിമ നിര്‍മിക്കാനുള്ള സഹായം ചെയ്തു കൊടുത്തു. ബിഗ് ബജറ്റ് സിനിമയാണ് 'എന്ന് നിന്റെ മൊയ്തീന്‍'. ഇതിനു പറ്റിയ നിര്‍മാതാക്കളെ കണ്ടെത്തി വിമലിനൊപ്പംനിന്ന എന്നെയാണ് വിമലിപ്പോള്‍ പുറംകാല്‍കൊണ്ട് തൊഴിച്ചത്. ആദ്യം തൊട്ട് അവസാന നിമിഷം വരെ കൂടെ നിന്ന തന്നെ സിനിമ റിലീസ് ചെയ്യുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് വരെ വിമലിന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഒരു തവണപോലും വിളിക്കാനോ സംസാരിക്കാനോ വിമല്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ഞാനിപ്പോള്‍ സംഗീത സംവിധാനം അറിയാത്ത ആളായി മാറുകയും ചെയ്തു. നന്ദികേടിന്റെ ആള്‍രൂപമാണ് താനെന്നും തനി വഞ്ചകനാണെന്നും വിമല്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും രമേശ് നാരായണന്‍ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം തുടങ്ങുംമുമ്പു തന്നെ പാട്ടുകളൊക്കെയും തയ്യാറാക്കിയിരുന്നു. വരികള്‍ക്ക് ഈണം നല്‍കി പാട്ടൊരുക്കമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കി. ആറ് പാട്ടുകളായിരുന്നു ഇങ്ങനെ തയ്യാറാക്കിയത്. 'ഈ മഴതന്‍' എന്ന മനോഹരമായ യേശുദാസ് ആലപ്പിച്ച ഗാനവും ശാരദാംബരം എന്നു തുടങ്ങുന്ന ഗാനവും ഉള്‍പ്പെടെയായിരുന്നു ഇത്. പാട്ടൊരുക്കല്‍ നടക്കുമ്പോള്‍ പൃഥിരാജ് സ്റ്റുഡിയോയിലേക്ക് കയറിവന്നു. പിന്നീട് പാട്ടുകേട്ട ശേഷം ഇതൊന്നും കൊള്ളത്തില്ലെന്നും പറഞ്ഞ് ഇറങ്ങിപോയി. യേശുദാസ് പാടി മനോഹരമാക്കിയ ഞാന്‍ ഈണം നല്‍കിയ ആ ഗാനം യൂട്യൂബില്‍ ഇപ്പോഴുമുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും അതൊന്ന് കേട്ട് നോക്കാം. എന്നിട്ട് വിലയിരുത്തൂ എന്നേ ഞാന്‍ പറയുന്നുള്ളൂ. പൃഥിരാജും വിമലും ചേര്‍ന്ന് ആറ് പാട്ടുകളില്‍ മൂന്ന് എണ്ണവും ഒഴിവാക്കി. അവര്‍ തന്നെ ജയചന്ദ്രനെ കൊണ്ട് മൂന്ന് പാട്ടുകള്‍ക്ക് ഈണമൊരുക്കി സിനിമയില്‍ ചേര്‍ക്കുകയും ചെയ്തു. എന്നെ അവഹേളിക്കുന്ന നടപടിയായിരുന്നു അത്.
പൃഥിരാജ് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് വിമല്‍ എന്റെ ഭാര്യയെ വിളിച്ച്, സ്റ്റുഡിയേയിലെത്തിയപ്പോള്‍ പൃഥിരാജിനെ വേണ്ട രീതിയില്‍ ബഹുമാനിക്കാത്തതിനാലാണ് പാട്ടുകള്‍ ഒഴിവാക്കാന്‍ പൃഥിരാജ് പറഞ്ഞതെന്ന് അറിയിച്ചു. പൃഥിരാജിന്റെ ധാര്‍ഷട്യമാണ് പിന്നീട് സിനിമയുടെ ചിത്രീകരണവേളയില്ലെല്ലാം കണ്ടത്. സംവിധാന രംഗത്ത് പൃതൃമൃഖമായ വിമലിന് കാഴ്ചക്കാരന്റെ റോളായിരുന്നു. ചിത്രീകരണത്തിന്റെ എല്ലാ തലത്തിലും പൃഥിരാജ് കയറി മേഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ വിമല്‍ പിടിച്ചുനില്‍ക്കാനാണ് തനിക്ക് സംഗീത സംവിധാനം അറിയില്ലെന്ന് പറയുന്നത്. നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ; സിനിമയില്‍ ഏറ്റവും നല്ല അഭിപ്രായം നേടിയ 'ശാരദംബരം' എന്ന പാട്ടിന്റെ സംഗീതം എന്റേതാണ്. എന്നിട്ടാണ് എനിക്ക് പാട്ടൊരുക്കാന്‍ അറിയില്ലെന്ന് കഴിവില്ലാത്ത വിമല്‍ പറയുന്നത്.
സിനിമയുടെ ആദ്യാവസാനം ഇടപെട്ട തന്റെ പേര് ആദ്യഘട്ട പോസ്റ്ററുകളില്‍ അസോസിയേറ്റ് ഡയറക്ടറായി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇറങ്ങിയ പോസ്റ്ററുകളില്‍നിന്ന് പേര് നീക്കി. സിനിമ റിലീസ് ചെയ്ത ശേഷം ഒരു തവണപോലും വിമല്‍ വിളിച്ചിട്ടില്ല. ഒരു വഞ്ചകനെ/ ഫ്രോഡിനെ തിരിച്ചറിഞ്ഞുവെന്നത് മാത്രമാണ് ഇപ്പോള്‍ തനിക്കുള്ള ആശ്വാസമെന്നും രമേശ് നാരായണന്‍ പറഞ്ഞു. ഒരു അവാര്‍ഡ് കിട്ടിയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇങ്ങനെ വിഴുപ്പലക്കിയാലോ. അവാര്‍ഡുകള്‍ സിനിമയെ വളര്‍ത്താനോ തളര്‍ത്താനോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (11 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (22 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (33 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (39 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (45 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (53 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends