Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പൃഥ്വിരാജിനെപ്പറ്റി രമേശ് നാരായണന്‍ പറയുന്നത് കല്ലുവച്ച നുണ: വിമല്‍

03 MARCH 2016 02:15 AM IST
മലയാളി വാര്‍ത്ത.

അവാര്‍ഡ് വിവാദം ചെളിവാരിയെറിയലില്‍ നിന്നും പരസ്യ വിഴുപ്പക്കിലേക്ക്. അദ്ദേഹത്തിന് മതിഭ്രമം പറയുന്ന കാര്യങ്ങള്‍ അറിയില്ല. നിലപാട് വ്യക്തമാക്കി വിമല്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ പേരില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം ആ ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കെതിരെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഒന്നയിക്കുന്നത് നിഗുഢമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍ പറഞ്ഞു.
''പുരസ്‌കാരം കിട്ടിയതാണെങ്കിലും നേടിയെടുത്തതാണെങ്കിലും അതിനു ദൈവത്തോടു നന്ദിയുണ്ടാവുകയാണ് വേണ്ടത്. അതിനു പകരം അവാര്‍ഡിനു വഴിവച്ച സഹപ്രവര്‍ത്തകരുടെ നെഞ്ചില്‍ ചവിട്ടിനിന്ന് അട്ടഹസിക്കുകയല്ല ചെയ്യേണ്ടത്. പൃഥ്വിരാജിനെതിരെ തന്നെ മറയാക്കി സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായേ കാണാനാകൂ. സംഗീതം വരുന്ന നാവില്‍ നിന്നു നട്ടാല്‍ മുളയ്ക്കാത്ത കള്ളം പറയുന്നത് മതിഭ്രമം കൊണ്ടാണെന്നേ പറയാനാവൂ'' – വിമല്‍ പറഞ്ഞു.
ഒരു സിനിമയില്‍ എത്ര പാട്ടുവേണമെന്നും അത് എങ്ങനെയുള്ള പാട്ടായിരിക്കണമെന്നും തീരുമാനിക്കുന്നത് സംവിധായകനാണ്. കഥയ്ക്ക് അനുസരിച്ചാണ് പാട്ടൊരുക്കുന്നത്. അല്ലാതെ തോന്നുംപടിയില്ല. മൊയ്തീന്‍ സിനിമയ്ക്കു വേണ്ടി എന്നോടോ നിര്‍മാതാക്കളോടെ ചോദിക്കാതെ എട്ടോ പത്തോ പാട്ട് രമേശ് നാരായണന്‍ ഉണ്ടാക്കി. ഒരുദിവസം വിളിച്ച് നിര്‍മാതാവിനോട് അക്കൗണ്ടില്‍ കാശിടാന്‍ പറഞ്ഞപ്പോഴാണ് ഇത്രയും പാട്ട് ഉണ്ടാക്കിയെന്നു തന്നെ അറിയുന്നത്. പുതുമുഖ സംവിധായകനായതിനാല്‍ തനിക്കു പാട്ട് അയച്ചു തരാന്‍ പോലും അദ്ദേഹം തയാറായില്ല. പാട്ടു കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'കമലിനെ കേള്‍പ്പിച്ചിട്ടില്ല, പിന്നെയല്ലേ വിമലിനേ...' എന്നാണ് രമേശ് നാരായണന്‍ പരിഹാസിച്ചു പറഞ്ഞത്.
സംവിധായകനോ നിര്‍മാതാക്കളോ അറിയാതെയാണ് ദാസേട്ടനെ പോലുള്ള വലിയ ഗായകരെ കൊണ്ടു പാടിച്ചത്. താനുണ്ടാക്കിയ പാട്ടിന് അനുസരിച്ച് ഷൂട്ട് ചെയ്താല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദാസേട്ടനെ പോലുള്ള ദേവഗായകരെ അപമാനിക്കുകയാണ് രമേശ് നാരായണന്‍ ചെയ്തത്. ദാസേട്ടനെ പോലൊരാളുടെ പാട്ട് ഒഴിവാക്കാനാവാതെ അത് ഉള്‍പ്പെടുത്താന്‍ അവസാന നിമിഷം വരെ താന്‍ ശ്രമിച്ചു. സിനിമയുടെ ഘടനയില്‍ അതു ചേരാതെ വന്നതു കൊണ്ടാണ് ഒടുവിലത് മാറ്റേണ്ടി വന്നത്.
രമേശ് നാരായണന്‍ ചെയ്ത പാട്ടുകളൊന്നും മോശമാണെന്നല്ല. പക്ഷേ, എന്റെ സിനിമയ്ക്ക് യോജിക്കുന്നതല്ലെന്നു മാത്രം. ഈ പാട്ടുകള്‍ തന്നെ ഉപയോഗിച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചതോടെയാണ് താന്‍ മറ്റുവഴികള്‍ തേടിയത്.
ഇപ്പോള്‍ രമേശ് നാരായണനു അവാര്‍ഡ് നേടിക്കൊടുത്ത 'ശാരദാംബരം ചാരുചന്ദ്രിക' എന്ന പാട്ട് ഹിന്ദുസ്ഥാനിയില്‍ ശോകഗാനം പോലെയാണ് അദ്ദേഹം ആദ്യം ചെയ്തുവച്ചിരുന്നത്. അതു മാറ്റണമെന്നും കുതിരയുടെ കുളമ്പടി ശബ്ദം പോലെ 'ടക് ടക് ടക്...' എന്ന താളം വരുന്ന പാട്ടു വേണമെന്നും താന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്ന പരിഹസിക്കാന്‍ വേണ്ടി 'എന്നാപ്പിന്നെ ഇങ്ങനെയാക്കാം' എന്ന മട്ടില്‍ ദേഷ്യത്തോടെ പാടി കേള്‍പ്പിച്ച ഈണമാണിത്. അങ്ങനെതന്നെ മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതില്‍ പാട്ടൊരുക്കുകയായിരുന്നു. ആ പാട്ടിനാണ് ഇപ്പോള്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. അതു പോലും ഓര്‍ക്കാതെയാണ് ഇപ്പോള്‍ സിനിമയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്.
പി. ജയചന്ദ്രനെ കൊണ്ടു പാടിക്കാതിരിക്കാന്‍ പൃഥ്വിരാജ് ശ്രമിച്ചു എന്ന് അദ്ദേഹം പറയുന്നത് കല്ലുവച്ച നുണയാണ്. ആ പാട്ട് പൃഥ്വിയെകൊണ്ട് തന്നെ പാടിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. അതു പല കാരണങ്ങളാലും നടക്കാതെ വന്നപ്പോള്‍ പൃഥ്വിരാജ് തന്നെയാണ് എന്നോട് ജയേട്ടനെ കൊണ്ട് പാടിക്കാമെന്ന് നിര്‍ദേശിക്കുന്നത്. അതിനു നേരെ പരസ്പര വിരുദ്ധമായി ഇപ്പോള്‍ രമേശ് നാരായണന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു.
തന്റെ എട്ടു വര്‍ഷത്തെ അധ്വാനമാണ് 'എന്നു നിന്റെ മൊയ്തീന്‍' എന്നും ഇതിന്റെ ഓരോ ഷോട്ടും ഓരോ ഡയലോഗും താന്‍ അളന്നുകുറിച്ചുണ്ടാക്കിയതാണെന്നും ആര്‍.എസ്. വിമല്‍ പറഞ്ഞു.
അവാര്‍ഡ്ുകള്‍ കിട്ടുമ്പോഴേ ആളുകളുടെ തമ്മിലടി തുടങ്ങി. സത്യത്തില്‍ അവാര്‍ഡാണോ പ്രശ്‌നം. സാധാരണക്കാരായ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ തന്നെ ധാരാളം. നിങ്ങള്‍ക്കിതെല്ലാം വിട്ടിട്ട് നല്ല സിനിമ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൂടേ. എല്ലാവരും അവരുടെ ഫീഡില്‍ മികച്ചവര്‍ തന്നെ. തര്‍ക്കമില്ല. പ്ലീസ് ഒന്നവസാനിപ്പിച്ചുകൂടേ. സ്വയം പല്ലില്‍ കുത്തി നാറ്റിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (11 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (22 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (33 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (39 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (45 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (53 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends