Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

2016 മലയാള സിനിമയ്ക്ക് നീറുന്ന ഓര്‍മ്മകള്‍

06 MARCH 2016 12:04 PM IST
മലയാളി വാര്‍ത്ത.

2016 മലയാള സിനിമയ്ക്ക് നീറുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുകയാണോ?. കല്‍പ്പനയും, ഒ.എന്‍.വിയും, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ തുടങ്ങി സംവിധായകരായ രാജേഷ് പിള്ളയിലും മോഹന്‍ രൂപിലും എത്തിനിന്ന പ്രമുഖരുടെ പട്ടികയിലേക്ക് ഒടുവില്‍ കലാഭവന്‍ മണിയും. അപ്രതീക്ഷിതമായിരുന്നു ഓരോ വേര്‍പാടുകളും.

കല്‍പ്പനയുടെ വിടവാങ്ങലില്‍ ഞെട്ടിയ മലയാളിയെ വീണ്ടും തളര്‍ത്തുന്നതായിരുന്നു പിന്നീടുള്ള ഓരോ സംഭവങ്ങളും. അവസാനം അഭിനയിച്ച ചാര്‍ലിയിലൂടെ തന്റെ അഭിനയ പാടവം മലയാളിയെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാളത്തിന്റെ ഹാസ്യതാരം ഓര്‍മ്മകളിലേക്ക് മടങ്ങി. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന കല്‍പ്പന പിന്നീട് ഉണര്‍ന്നില്ല.

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാനിന്റെ മരണവാര്‍ത്തയാണ് പിന്നീട് മലയാളികളെ തേടിയെത്തിയത്. പിതാവിനെപ്പോലെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ മലയാളികള്‍ക്ക് പകര്‍ന്നുനല്‍കിയ ഷാന്‍ ഈണങ്ങള്‍ ബാക്കിയാക്കി പിതാവിന്റെയും സഹോദരന്റെയും ലോകത്തേയ്ക്ക് മടങ്ങുകയായിരുന്നു.

സിനിമാ, സാഹിത്യ, സാംസ്‌കാരിക ലോകത്തെ ഒരുപോലെ ദുഖത്തിലാഴ്ത്തുന്നതായിരുന്നു മഹാകവി ഒ.എന്‍.വിയുടെ വിടവാങ്ങല്‍. അവിസ്മരണീയമായ വരികളിലൂടെ മലയാളിയെ ഓര്‍മ്മകളിലേക്ക് തിരിച്ചുനടത്തിയ മഹാപ്രതിഭ. ഗാനരചനയില്‍ തന്റേതായ ഒരു യുഗം സമ്മാനിച്ചാണ് ഒ.എന്‍.വി മടങ്ങിയത്.

മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെയും സംഗീത സംവിധാനത്തിലും പശ്ചാത്തല സംഗീതത്തിലും തനതായ ശൈലി കാത്തുസൂക്ഷിച്ച രാജാമണിയുടെയും വേര്‍പാട് 2016ന്റെ നീറുന്ന ഓര്‍മ്മയായി.

'ട്രാഫിക്' എന്ന സിനിമയിലൂടെ നവസിനിമയുടെ പുതുമ മലയാളിയെ പരിചയപ്പെടുത്തിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ വിടവാങ്ങലാണ് സിനിമാ ലോകത്തെ ഞെട്ടിച്ച മറ്റൊരു സംഭവം. തന്റെ പുതിയ സിനിമയായ വേട്ടയുടെ വിജയം നേരിട്ടനുഭവിക്കാന്‍ രാജേഷ് പിള്ളയ്ക്ക് വിധി അവസരമൊരുക്കിയില്ല.

സംവിധായകന്‍ മോഹന്‍ രൂപിന്റെ അപ്രതീക്ഷിത വിടവാങ്ങലും മലയാള സിനിമയെ ഈറനണിയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍ താരനിരയില്‍ പുതുചരിത്രം രചിച്ച 'വേട്ട'യിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച മോഹന്‍ രൂപിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒടുവിലിതാ മണിയും. സാധാരണക്കാരുടെ ഇഷ്ടതോഴനായ കലാഭവന്‍ മണി, തന്റെ ഗാനങ്ങളിലൂടെയും മലയാളിയുടെ മനസ്സ് കീഴടക്കിപ്പോന്നിരുന്നു. രണ്ട് ദിവസമായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ വിടവാങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. മണി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സിനിമാലോകത്തെ അടുത്ത സുഹൃത്തുക്കള്‍പോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ നിര്‍വ്വികാരമായ ഒരു യാത്രപറച്ചില്‍ അദ്ദേഹവും ഇഷ്ടപ്പെട്ടിരുന്നില്ലാ എന്ന് വിശ്വസിക്കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (12 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (23 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (34 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (40 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (46 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (54 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends