Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കലാഭവന്‍ മണിയുടെ മരണത്തില്‍ മലയാളത്തിലെത്തിയ യുവനടനു പങ്കുണ്ടെന്ന തരത്തില്‍ പ്രചാരണം

05 APRIL 2016 02:43 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ബാക്കിനില്‍ക്കെ മണിയുടെ മരണത്തെക്കുറിച്ചു തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി പരാധി. മരണം സ്വാഭാവികമാകാനാണു സാധ്യതയെന്ന പോലീസിന്റെ നിഗമനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് നവമാധ്യമങ്ങളിലടക്കം പ്രചാരണം നടക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അന്വേഷണത്തെ വഴിതെറ്റിക്കാനാണോയെന്നാണു പോലീസ് സംശയിക്കുന്നത്. മരണത്തില്‍ തമിഴില്‍നിന്നു മലയാളത്തിലെത്തിയ യുവനടനു പങ്കുണ്ടെന്നും 35 കോടിയുടെ ബിനാമി ഇടപാടാണ് ഇതിനു പിന്നിലെന്നുമുള്ള വാട്‌സാപ്പ് പ്രചാരണവും സംശയത്തിനിട നല്‍കുന്നതാണ്.മണിയുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം ആത്മഹത്യയോ കൊലപാതകമോ എന്ന സൂചന പോലും നല്‍കിയിട്ടില്ല.
കരള്‍രോഗവും മദ്യപാനവും മരണത്തിലേക്കു നയിച്ചെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. സുഹൃത്തുക്കളടക്കമുള്ളവരെ ചോദ്യം ചെയ്തതില്‍നിന്നും സംശയിക്കത്തക്കതായി ഒന്നും പോലീസിനു കണ്ടെത്താനുമായിട്ടില്ല. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പോലീസിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലും മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു പറയുന്നത്. കരള്‍ രോഗം മൂര്‍ഛിച്ച ഒരാളുടെ ശരീരത്തിലെത്തുന്ന മദ്യവും മറ്റും വിഷത്തിനു തുല്യമായ പ്രതിപ്രവര്‍ത്തനമാണു നടത്തുക. മദ്യത്തോടൊപ്പം കഴിച്ചിട്ടുണ്ടാകും എന്നു സംശയിക്കുന്ന പച്ചക്കറിയില്‍ വിഷാംശമുണ്ടെങ്കില്‍ അതും മരണ കാരണമായേക്കാം എന്നാണു വിദഗ്ധരുടെ അഭിപ്രായം. കാക്കനാട്ടെ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ മുരളീധരന്‍ നായര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ നേരിയ തോതില്‍ മാത്രമേ കീടനാശിയുടെ അംശം ഉണ്ടാരുന്നുവെന്നാണു പറഞ്ഞിട്ടുള്ളത്.
മണിയുടെ തറവാട്ടുവീട്ടിനടുത്തുനിന്നു വിഷത്തിന്റേതെന്നു സംശയിക്കുന്ന കുപ്പികള്‍ കണ്ടെത്തിയതായി ദുരൂഹത വര്‍ധിപ്പിക്കുന്ന വാര്‍ത്തയും വന്നിരുന്നു. തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഇതു തുടക്കത്തിലേ പോലീസ് തള്ളിയിരുന്നു. എന്നാല്‍ പ്രചാരണത്തിനെതിരേ മണിയുടെ സഹോദരന്‍ രംഗത്തുവരികയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വരുത്താനും അന്വേഷണം വഴിതിരിച്ചുവിടാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായും പോലീസിനു സംശയമുണ്ട്. ഹൈദരാബാദ് ലാബിലെ പരിശോധനാഫലം ലഭിക്കാതെ മരണകാരണം സംബന്ധിച്ച അന്തിമതീരുമാനത്തിലെത്താനാവില്ലെന്ന നിലപാടില്‍തന്നെയാണ് അന്വേഷണസംഘം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends