Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2016ന്റെ ആദ്യ പകുതിയില്‍ ലാഭം കൊയ്ത് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചത് ഏഴു ചിത്രങ്ങള്‍, ആദ്യ പകുതിയിലെ താരം നിവിന്‍ പോളി

20 JUNE 2016 11:13 AM IST
മലയാളി വാര്‍ത്ത.

2016 ആറു മാസം പിന്നിടുമ്പോള്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ലാഭം കൊയ്ത് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചത് ഏഴു ചിത്രങ്ങളാണ്. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, പാവാട, മഹേഷിന്റെ പ്രതികാരം, കിങ് ലയര്‍, കലി എന്നീ താര ചിത്രങ്ങള്‍ക്കൊപ്പം വലിയ താരത്തിളക്കങ്ങളൊന്നുമില്ലാതെ എത്തിയ 'ഹാപ്പി വെഡ്ഡിങ്' ആണ് സമീപകാലത്തെ ഹിറ്റ് ചിത്രം. താരതമ്യേന ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രമെന്ന നിലയിലാണ് ഇപ്പോഴും മികച്ച കളക്ഷന്‍ നേടുന്ന ഹാപ്പി വെഡ്ഡിങ് അതിവേഗം ലാഭത്തിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. ഇതിനൊപ്പം തന്നെ റിലീസ് ചെയ്ത കമ്മട്ടിപ്പാടം, സ്‌കൂള്‍ ബസ്, ആടുപുലിയാട്ടം എന്നീ താര ചിത്രങ്ങളും ഇപ്പോഴും തീയറ്ററിലുണ്ട്.

തീയറ്ററിലെത്തി ആദ്യ ആഴ്ച സ്റ്റാര്‍ട്ടിങ് പിഴച്ച് ഒന്നിരുന്നുപോയ ആക്ഷന്‍ ഹീറോ ബിജു പക്ഷേ, പ്രേക്ഷകപ്രീതി നേടി കുതിച്ചോടിയത് 100 ദിവസം. തീയറ്ററുകളില്‍നിന്നു വാരിയത് 30 കോടിയോളം രൂപ. ബിജുവിനൊപ്പം മല്‍സരിച്ച് ഇപ്പോഴും ഓട്ടം തുടരുന്നതും നിവിന്‍ പോളി ചിത്രമായ 'ജേക്കബിന്റെ സ്വര്‍ഗരാജ്യ'മാണ്. തീയറ്ററില്‍ 70 ദിവസമായി തുടരുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യം ഇതിനകം തീയറ്ററില്‍നിന്ന് 25 കോടിയോളം രൂപ സ്വന്തമാക്കിക്കഴിഞ്ഞു. 2014നും 2015നും പിന്നാലെ 2016ന്റെ ആദ്യ പകുതിയിലും കളക്ഷന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരം നിവിന്‍ പോളിയാണ്.

ഈ വര്‍ഷം ഇതുവരെ 58 മലയാള സിനിമകളാണ് തീയറ്ററുകളിലെത്തിയത്. പതിവുപോലെ ഇതിലേറേയും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവാതെ നഷ്ടക്കച്ചവടമായവ തന്നെ. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും ചിത്രങ്ങളില്‍ പലതും നഷ്ടക്കണക്കായപ്പോള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഏഴു സിനിമകളില്‍ രണ്ടെണ്ണം ഒരുക്കിയത് പുതുമുഖ സംവിധായകരാണെന്ന പ്രത്യേതകതയുമുണ്ട്. നടന്‍ കൂടിയായ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും ഒമറിന്റെ ഹാപ്പി വെഡ്ഡിങ്ങുമാണിവ.

കഴിഞ്ഞ വര്‍ഷം അവസാനം റിലീസായ ടു കണ്‍ട്രീസ്, ചാര്‍ലി എന്നിവ ഈ വര്‍ഷത്തിന്റെ തുടക്കത്തിലും നിറഞ്ഞോടിയാണു തീയറ്റര്‍ വിട്ടത്. അതുകൂടി പരിഗണിച്ചാല്‍ കലക്ഷനില്‍ ഒന്നാം സ്ഥാനം കാനഡയില്‍ ചിത്രീകരിച്ച ദിലീപ്ഷാഫി ചിത്രമായ ടു കണ്‍ട്രീസിനാണ്.

ഈ വര്‍ഷം ലാല്‍ ജോസ് സിനിമകളൊന്നും ഇതുവരെ തിയറ്ററിലെത്തിയില്ലെങ്കിലും വിതരണക്കാര്‍ എന്ന നിലയില്‍ മികച്ച നേട്ടം കൊയ്തത് ലാല്‍ജോസിന്റെ കമ്പനിയായ എല്‍ജെ ഫിലിംസാണ്. ഏറ്റവും കൂടുതല്‍ പണം വാരിയ ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്റെ സ്വര്‍ഗരാജ്യവും വിതരണം ചെയ്തത് ഈ കമ്പനിയാണ്.

സിനിമകളുടെ വരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ടിവി സംപ്രേഷണാവകാശത്തിലും (സാറ്റലൈറ്റ് റൈറ്റ്) പ്രതിസന്ധിയാണെന്നാണ് സിനിമാക്കാരുടെ പക്ഷം. മുന്‍പ് 50% സിനിമകളുടെ റൈറ്റ് വിറ്റുപോയിരുന്നെങ്കില്‍ ഇപ്പോഴത് 10 ശതമാനത്തോളം മാത്രമാണ്. പ്രമുഖ താരങ്ങളുടെയോ സംവിധായകരുടെയോ ചിത്രങ്ങളൊഴികെ ഭൂരിഭാഗം സിനിമകളും ഇറങ്ങിയ ശേഷം മാത്രമാണ് ടിവി റൈറ്റ് വിറ്റുപോകുന്നത്.

ന്യൂ ജനറേഷന്‍ തരംഗം മലയാള സിനിമയുടെ പ്രമേയങ്ങളെയും അവതരണ രീതിയെയുമെല്ലാം പുതിയ ദിശയിലേക്കു നയിച്ചെങ്കിലും സിനിമാ വ്യവസായത്തിലെ പ്രതിസന്ധി തുടരുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലയിരുത്തുന്നു. സിനിമ നിര്‍മാണത്തെക്കുറിച്ച് വേണ്ടവിധം മനസിലാക്കാതെ പണം മുടക്കാനെത്തി ഒറ്റ സിനിമകൊണ്ടു കൈപൊള്ളി കളം വിടുന്ന നിര്‍മാതാക്കളാണ് ഏറെയെന്ന് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ പ്രമുഖ നിര്‍മാതാവ് എം.രഞ്ജിത് പറയുന്നു.

സിനിമ നിര്‍മിക്കുന്നതിനു മുന്‍പ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ബജറ്റും അസോസിയേഷനില്‍ സമര്‍പ്പിക്കണമെന്ന് നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 90% സിനിമകളും നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ആദ്യം തരുന്ന ബജറ്റ് കടന്നിട്ടുണ്ടാവും. സിനിമ തീയറ്ററിലെത്തിക്കഴിഞ്ഞ ശേഷമുള്ള വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യമായ കണക്ക് ലഭിക്കാറുമില്ല' രഞ്ജിത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (8 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (20 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (26 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends