നിവിനും ദുല്‍ഖറും ഇഷ്ടക്കാര്‍മതി

നിവിന്‍പോളിക്കും ദുല്‍ഖര്‍ സല്‍മാനും ഇഷ്ടപ്പെട്ടവര്‍്കകൊപ്പം അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. നിവിന്‍ വിനീത് ശ്രീനിവാസന്റെയും സംഘത്തിന്റെയും പിന്നെ തന്നെ സഹായിച്ച ചില സംവിധായകരുടെയും സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകരായിരുന്ന ജൂഡ്ആന്റണി, ഗണേഷ് വേല്‍രാജ് എന്നിവരുടെ സിനിമകളില്‍ അഭിനയിച്ചത് അത്‌കൊണ്ടാണ്. എബ്രിഡ് ഷൈനും താരം ഡേറ്റ് നല്‍കും.
എന്നാല്‍ ഇപ്പോള്‍ വലിയ തിരക്കായത് കൊണ്ട് പൂമരത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ ശേഷം നിവിന്‍ പിന്‍മാറി. ഇരുവരും ഒന്നിച്ച 1983, ആക്ഷന്‍ ഹീറോ ബിജു എന്നിവ വലിയ ഹിറ്റായിരുന്നു. സുഹൃത്തായ അല്‍ഫോണ്‍സ് പുത്രന് നിവിന്‍ ഓപ്പണ്‍ ഡേറ്റാണ് നല്‍കുന്നത്. അല്‍ഫോണ്‍സിന്റെ ആല്‍ബങ്ങളിലൂടെയാണ് നിവിന്‍ അഭിനയം തുടങ്ങിയത്. സീനിയര്‍ സംവിധായകരില്‍ പലരും ഫോണ്‍ വിളിച്ചാല്‍ പോലും നിവിന്‍ എടുക്കാറില്ല. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ഗാതാഞ്ജലി പോലും താരം ഉപേക്ഷിച്ചിരുന്നു.
ദുല്‍ഖര്‍ തന്നെ സഹായിച്ച കുറേ സംവിധായകരുടെയും പിന്നെ സത്യന്‍ അന്തിക്കാട്, രഞ്ജിത് തുടങ്ങിയ ചുരുക്കം ചില സീനിയര്‍ സംവിധായകരുടെ സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിരവധി യുവ സംവിധായകര്‍ കഥ പറയാന്‍ ചെന്നെങ്കിലും താരം കേട്ടില്ല. മാര്‍ട്ടിന്‍ പ്രക്കാട്ട്, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ് എന്നിവരാണ് ദുല്‍ഖറിന്റെ പ്രിയപ്പെട്ട സംവിധായകര്‍. തുടക്കകാലത്ത് താരത്തെ സഹായിച്ചവരാണിവര്‍. മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ള ആന്റോജോസഫ് പല സംവിധായകരുടെയും കഥയുമായി ദുല്‍ഖറിനെ സമീപിച്ചെങ്കിലും താരം ഡേറ്റ് നല്‍കിയിട്ടില്ല. സലാല മൊബൈല്‍സ് എന്ന ചിത്രം അങ്ങനെ ചെയ്തതായിരുന്നു. പക്ഷെ, ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.
https://www.facebook.com/Malayalivartha





















