എസ്എഫ്‌ഐക്കാരുടെ ചോര പൊടിഞ്ഞാല്‍.. ജൂനിയര്‍ ആട് തോമയ്ക്ക് എസ്എഫ്‌ഐക്കാരന്റെ ഭീഷണി!!!

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലെ കഥാപാത്രത്തെ അപതരിപ്പിക്കുന്ന രൂപേഷ് പീതാംബരന് എസ്എഫ്‌ഐക്കാരന്റെ ഭീഷണി. രൂപേഷിന്റെ മറുപടിയും ഫേസ്ബുക്ക് പോസ്റ്റും വൈറലായി. രാഷ്ട്രീയം പറഞ്ഞ നിരവധി സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അവയില്‍ രാഷ്ട്രീയം പ്രമേയമായവയും രാഷ്ട്രീയം പരാമര്‍ശിച്ച് പോയവയും ഉണ്ട്. എന്നാല്‍ ഇവയൊന്നും ഉണ്ടാക്കാത്ത പുതിയ പ്രശ്‌നങ്ങളുമായാണ് ക്യാമ്പസ് രാഷ്ട്രീയം വിഷയമാക്കുന്ന മെക്‌സിക്കന്‍ അപാരത എന്ന ചിത്രം എത്തുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലെ കെ എസ് യു, എസ്എഫ്‌ഐ കഥപറയുന്ന ചിത്രമാണ് മെക്‌സിക്കന്‍ അപരാത. ചിത്രത്തില്‍ കെഎസ്‌യു നേതാവിന്റെ വേഷം ചെയ്യുന്ന രൂപേഷ് പീതാംബരന് നേരെയാണ് എസ്എഫ്‌ഐക്കാരന്റെ ഭീഷണി. മെക്‌സിക്കന്‍ അപാരതയിലൂടെ അഭിനയത്തില്‍ രൂപേഷിന്റെ രണ്ടാം വരവാണിത്. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് രൂപേഷായിരുന്നു. എസ്എഫ്‌ഐയ്‌ക്കെതിരെ നില്‍ക്കുന്ന കെഎസ്‌യുക്കാരനായ വില്ലന്‍ വേഷമാണ് രൂപേഷിന്. ഇതാണ് എസ്എഫ്‌ഐക്കാരെ ചൊടിപ്പിച്ചത്. പുലിമുരുകനെ വെല്ലാന്‍ ടൈറ്റാനികിനുമാകില്ല.

എസ്എഫ്‌ഐക്കാരന്റെ ചോര പൊടിഞ്ഞാല്‍... രൂപേഷ് പീതാംബരന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്. 'പടം ഇറങ്ങട്ടെ... ബാക്കി എന്നിട്ട്... എസ്എഫ്‌ഐക്കാരുടെ മേല്‍ ഒരുതുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ ഇങ്ങള് തീര്‍ന്നു എന്നായിരുന്നു പോസ്റ്റ്. ഉരുളയ്ക്ക് ഉപ്പേരി എസ്എഫ്‌ഐക്കാരന്റെ ഭീഷണിയക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ തൊട്ട് താഴെ തന്നെ മറുപടിയും രൂപേഷ് നല്‍കുന്നുണ്ട്. 'അഡ്രസ് തരാം വന്ന് തീര്‍ക്കു' എന്നായിരുന്നു രൂപേഷിന്റെ കമന്റ്. രൂപേഷ് ഇത് സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സിനിമയും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും ഇത്തരം ആളുകളേക്കുറിച്ച് നാണക്കേട് തോന്നുന്നെന്നും തന്റെ പോസ്റ്റില്‍ രൂപേഷ് കുറിച്ചു.
സംഘം തിരിഞ്ഞ് വാക് പോര് രൂപേഷ് ഇത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ അതിന് താഴെ സംഘം തിരഞ്ഞുള്ള വാക് പോരായിരുന്നു. രൂപേഷിന് പിന്തുണയായി എത്തിയവരും എതിര്‍വാദവുമായി എത്തിയവരും പരസ്പരം വാക്‌പോര് നടത്തി. ഇതിനിടെ ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ശ്രമിച്ചവരും കുറവല്ല. വയസ്സും മതവും ഒന്നും നോക്കിയില്ല, ചാറ്റിലൂടെ ഉണ്ടായ പ്രണയത്തെയും ഒളിച്ചോട്ടത്തെയും കുറിച്ച് ജോമോള്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിട! കമലിന്റെ ആമി മുന്നോട്ട്; വിദ്യയും പാര്‍വതിയുമല്ല. മഞ്ജു തന്നെ ആമി.. മോഹന്‍ലാലിന്റെ റെക്കോഡുകള്‍ പൃഥ്വി തിരുത്തിയെഴുതും.. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കമന്റിനോട് അത്തരത്തില്‍ പ്രതികരിക്കേണ്ടതില്ലായരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളേപ്പോലുള്ള ഓരാള്‍ ഇത്തരത്തില്‍ എരിതിയില്‍ എണ്ണ ഒഴിക്കുന്ന പോലെ പ്രതികരിക്കരുതായിരുന്നു. ഇതിനെ ഒരു സര്‍ക്കാസമായി കണ്ടാല്‍ മതിയായിരുന്നെന്നുമായരുന്നു കമന്റ്. അതിനും കുറിക്ക് കൊള്ളുന്ന മറുപടിയാണ് രൂപേഷ് നല്‍കിയത്. മുഖത്ത് തുപ്പിയിട്ട് സര്‍ക്കാസം എന്ന് പറഞ്ഞാല്‍ അത് തനിക്ക് മനസിലാകില്ലെന്നും രൂപേഷ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ബ്ലാക്ക് ഹ്യൂമര്‍ സോറി എന്ന ഹാഷ് ടാഗോടെ പോസ്റ്റിന് കമന്റിട്ട വ്യക്തി തന്റെ ഫേസ്ബുക്കില്‍ മറ്റൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് രൂപേഷിന്റെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചില കമന്റുകള്‍ തമാശ പോലെ എടുക്കാന്‍ ഉള്ള കഴിവ് വേണം അത് ആരായാലും..!! എന്നായിരുന്നു പോസ്റ്റ്. ചിത്രം ചര്‍ച്ചയായി അടുത്ത മാസം തിയറ്ററിലെത്തുന്ന ചിത്രം ഇപ്പോള്‍ തന്നെ ചര്‍ച്ചയായി.

ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കലാലയ രാഷ്ട്രീയം പ്രമേയമായതിനാല്‍ ചിത്രത്തെ അത്തരത്തിലാണ് യുവാക്കള്‍ സ്വീകരിച്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് രാഷ്ട്രീയ നിറവുമുണ്ട്. വയസ്സും മതവും ഒന്നും നോക്കിയില്ല, ചാറ്റിലൂടെ ഉണ്ടായ പ്രണയത്തെയും ഒളിച്ചോട്ടത്തെയും കുറിച്ച് ജോമോള്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിട!കമലിന്റെ ആമി മുന്നോട്ട്; വിദ്യയും പാര്‍വതിയുമല്ല? മഞ്ജു തന്നെ ആമി മോഹന്‍ലാലിന്റെ റെക്കോഡുകള്‍ പൃഥ്വി തിരുത്തിയെഴുതും.. എസ്രയുടെ മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് വില്ലനായി. അഭിനയത്തിലേക്കുള്ള രണ്ടാം വരവാണ് രൂപേഷിന് ഒരു മെക്‌സിക്കന്‍ അപാരത.
സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു രൂപേഷിന്റെ സിനിമാ പ്രവേശം. ഈ ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. സംവിധായകനായി രണ്ടാം വരവ് സംവിധായകനായിട്ടായിരുന്നു സിനിമയിലേക്കുള്ള രൂപേഷിന്റെ രണ്ടാം വരവ്. ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ത്രീവം എന്ന സിനിമയുമായി എത്തിയ രൂപേഷ് പിന്നീട് ടൊവിനോയേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി യു ടൂ ബ്രൂട്ടസ് എന്ന ചിത്രം ചെയ്തു. തീവ്രത്തില്‍ ടൊവിനോ സഹ സംവിധായകനായിരുന്നു.

https://www.facebook.com/Malayalivartha






















