Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരം മോനിഷ മരിച്ചതെങ്ങനെ?

18 MARCH 2017 10:09 AM IST
മലയാളി വാര്‍ത്ത

ഇരുപത്തിയഞ്ച് വര്‍ഷമായി മോനിഷ മരിച്ചിട്ട്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് മോനിഷ മരിക്കാനിടയായ കാറപകടമുണ്ടായത്. കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നും കാര്‍ ഡിവൈഡറില്‍ കയറി അപകടമുണ്ടായി എന്നുമാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതെല്ലാം വെറും കഥകളാണ് എന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു. അന്ന് എന്താണ് നടന്നത് എന്നും...

മോനിഷ മരിക്കാനിടയായ കാറപകടം നടന്നത് ഡ്രൈവര്‍ ഉറങ്ങിയതുകൊണ്ടല്ലെന്നാണ് അമ്മ ശ്രീദേവി ഉണ്ണി പറയുന്നത്. ചെപ്പടി വിദ്യയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കെയാണ് മോനിഷയ്ക്ക് ഡിസംബര്‍ 18ന് ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നത്. പ്രോഗ്രാമിനുവേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. അപകടം വെച്ചു വിളിയ്ക്കുകയായിരുന്നു എന്നാണ് ശ്രീദേവി ഉണ്ണി ഇതേക്കുറിച്ച് പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറേണ്ടവര്‍ക്ക് കൊച്ചിയിലേക്ക് പോവേണ്ടി വരികയായിരുന്നു. ഉണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് മോണിഷ നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവറും ഞാനും ഉറങ്ങിയിട്ടില്ല. എനിക്കത് കൃത്യമായി പറയാന്‍ സാധിക്കും. ഞാനാണ് സംഭവത്തിന്റെ ഏക ദൃക്സാക്ഷി. ഞാന്‍ മാത്രമേ ബാക്കിയായുള്ളൂ.

ഡ്രൈവര്‍ ഉറങ്ങിയെന്ന് പറയാന്‍ പറ്റില്ല. ഇടക്കിടെ എന്നെ പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറിലൊന്നും തട്ടിയിട്ടില്ല. കഥ കാര്‍ ഡിവൈഡറില്‍ തട്ടി എന്നാണ്. ഒരു കെ എസ് ആര്‍ ടി സി ബസിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേക്കും ഞാനിരിക്കുന്ന വശത്തെ ഡോറ് തുറന്ന് ഞാന്‍ ദൂരേക്ക് തെറിച്ചുപോയി. ആക്സിഡന്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനെ ബസ് കൊണ്ടുപോയി. അപ്പുറത്ത് കൂടി തിരിച്ചുകൊണ്ടുപോയി. കാറിന്റെ ഡിക്കി മാത്രമാണ് കാണുന്നത്. ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു ഞാന്‍. കാലുകളൊക്കെ തകര്‍ന്നു. ഒരു ഓട്ടോഡ്രൈവറാണ് ആരാ അമ്മേ നിങ്ങള്‍ എന്ന് ചോദിച്ച് അടുത്ത് വന്നത്.

മോനിഷ ഓണ്‍ ദ സ്പോട്ടില്‍ മരിച്ചു എന്ന് തന്നെ പറയാം. തലച്ചോറിനായിരുന്നു മോനിഷയ്ക്ക് പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബോധമുണ്ടായിരുന്നില്ല. മോനിഷയെ ഉണര്‍ത്താനാണ് ശ്രമിച്ചത്. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ല. - ഒരു ചാനലിന് സംസാരിക്കവേ ശ്രീദേവി ഉണ്ണി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന ആദ്യ അഭിനയിച്ചത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ് കിട്ടി. 1992 ഡിസംബര്‍ അഞ്ചിന് 21മത്തെ വയസ്സിലാണ് മോനിഷ കാറപടത്തില്‍ മരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (19 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (27 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (46 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (53 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

Malayali Vartha Recommends