Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സംഭവം എനിക്ക് വലിയൊരു ആത്മവിശ്വാസമാണ് തന്നത്; പൊന്നമ്മ ബാബു

25 APRIL 2017 11:32 AM IST
മലയാളി വാര്‍ത്ത

ഒരു ദിവസം എറണാകുളം ഷേണായീസ് തിയറ്ററില്‍ ഫസ്റ്റ്ഷോയ്ക്കുപോയി. സാധാരണ ആളുകള്‍ക്കിടയില്‍ പെടേണ്ട എന്നു കരുതി സിനിമ തുടങ്ങിയാലാണ് തിയറ്ററിനുള്ളിലേക്ക് കയറുക. തീരുന്നതിന് മുമ്പ് പുറത്തിറങ്ങുകയും ചെയ്യും. അന്നും സിനിമ തീരുന്നതിന് മുമ്പ് പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവറെ കാണാനില്ല. ഫോണില്‍ കിട്ടിയപ്പോള്‍ എന്തൊക്കെയോ ബഹളം. കുറെ സമയം കാത്തിരുന്നു. അപ്പോഴേക്കും സിനിമ തീര്‍ന്ന് ആളുകള്‍ പുറത്തിറങ്ങി. 

ഞാനാകട്ടെ ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോവുകയും ചെയ്തു. സെല്‍ഫിക്കും പരിചയപ്പെടലുമൊക്കെയായി സമയം നീണ്ടു. സെക്കന്റ് ഷോയ്ക്ക് വന്ന ആളുകളുടെ വണ്ടിയും തിയറ്ററിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ എന്റെ ടെന്‍ഷന്‍ കൂടിക്കൂടിവന്നു. അപ്പോഴേക്കും ഓടിക്കിതച്ചുകൊണ്ട് ഡ്രൈവറെത്തി. ''സരിത തിയറ്ററില്‍ സിനിമ കാണാന്‍ പോയതായിരുന്നു.''എന്നുപറഞ്ഞ് അവന്‍ ചിരിച്ചു. എനിക്ക് ദേഷ്യം വന്നെങ്കിലും പുറത്തുകാണിച്ചില്ല. പക്ഷേ, അന്ന് ഞാനൊരു തീരുമാനമെടുത്തു. ഇനിയെങ്കിലും സ്വന്തമായി കാറോടിക്കണം. 

പിറ്റേ ദിവസം രാവിലെ ഡ്രൈവിംഗ് സ്‌കൂളില്‍ വിളിച്ചുപറഞ്ഞു. രണ്ടു ദിവസം കൊണ്ട് കാറോടിക്കാന്‍ പഠിച്ചു. പിന്നീട് എന്തുകാര്യത്തിനും ഞാനൊറ്റയ്ക്കുതന്നെയാണ് ഡ്രൈവ് ചെയ്യുന്നത്. ഒരിക്കല്‍ എറണാകുളത്ത് 'മായാമോഹിനി'യുടെ ഷൂട്ടിംഗ് നടക്കുന്നു. പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് മറ്റൊരു സിനിമയുടെ ലൊക്കേഷനിലെത്തണം. എന്നെ നേരത്തെ വിടാമെന്ന് സംവിധായകനും ഉറപ്പുനല്‍കി. ഷൂട്ടിംഗ് തീരാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ, ഡ്രൈവര്‍ അടുത്തുവന്നു. 

''എന്റെ കസിന്‍ ആശുപത്രിയിലാണ്. ഇപ്പോള്‍ത്തന്നെ പോയേ പറ്റൂ.'' അവന്‍ പറഞ്ഞപ്പോള്‍ എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. രാത്രി പന്ത്രണ്ടരയ്ക്ക് ഷൂട്ടിംഗ് തീര്‍ന്നു. അപ്പോള്‍ത്തന്നെ മേക്കപ്പ്മാനെ വിളിച്ചു. ''കയറെടാ നമുക്ക് പോകാം.'' അവന്‍ എന്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കി. ''ഈ രാത്രി ചേച്ചി ഡ്രൈവ് ചെയ്താണോ തിരുവനന്തപുരം വരെ പോകുന്നത്?'' അവന്റെയുള്ളില്‍ ഒരു പേടിയുണ്ട്.

പക്ഷേ കാര്‍ നീങ്ങിത്തുടങ്ങിയപ്പോഴേക്കും പേടിയൊക്കെ പോയി. അവന്‍ മയക്കത്തിലേക്ക് വീണു. ഞാനാകട്ടെ ഉറങ്ങിപ്പോകാതിരിക്കാന്‍ ഒരടിപൊളി പാട്ട് സൗണ്ടിലിട്ടു. ആലപ്പുഴ കഴിഞ്ഞപ്പോഴാണ് ദൂരെ ആരോ കൈകാണിക്കുന്നത് കണ്ടത്. അടുത്തെത്തിയപ്പോള്‍ ആളെ പിടികിട്ടി. പോലീസാണ്. ഞാന്‍ നിര്‍ത്തി. സൈഡ് ഗ്ലാസ് താഴ്ത്തി. ''അയ്യോ, ഇതാര്? പൊന്നമ്മച്ചേച്ചിയാണോ? ഇതെന്താ സ്വയമോടിക്കുന്നത്?''

ഡ്രൈവര്‍ക്കുണ്ടായ അസൗകര്യത്തെക്കുറിച്ച് പറഞ്ഞു. ''ശ്രദ്ധിച്ചുപോകണം. ഉറങ്ങിപ്പോകരുത്.'' എന്നൊരു നിര്‍ദ്ദേശവും. പിറ്റേ ദിവസം പുലര്‍ച്ചെ തന്നെ ലൊക്കേഷനിലെത്തുകയും ചെയ്തു. ആ സംഭവം വലിയൊരു ആത്മവിശ്വാസമാണ് തന്നത്. ഇപ്പോഴും ഞാന്‍തന്നെയാണ് മിക്കയിടത്തേക്കും കാറോടിച്ചുപോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (27 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (56 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (59 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends