Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

അടുത്ത ജന്മമുണ്ടെങ്കില്‍ എനിക്ക് അവളുടെ അച്ഛനായാല്‍ മതി; വിനു ചക്രവര്‍ത്തി

28 APRIL 2017 01:45 PM IST
മലയാളി വാര്‍ത്ത

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ നടനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച വിനു ചക്രവര്‍ത്തി. തുടക്കത്തില്‍ തിരക്കഥാകൃത്തായി സിനിമയില്‍ പ്രവേശിച്ച വിനു ചക്രവര്‍ത്തി ആയിരത്തിലധികം സിനിമകളിലാണ് വില്ലനായും സഹനടനായും ഹാസ്യതാരവുമായുമെല്ലാം നിറഞ്ഞുനിന്നത്. മേലേപ്പറമ്ബിലെ ആണ്‍വീട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഈ താരമാണ് ഒരു കാലത്ത് യുവത്വത്തിന്റെ ആവേശവും പിന്നീട് ദുരന്തനായികയുമായി മാറിയ സില്‍ക്ക് സ്മിതയെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത്. 

വിജയ ലക്ഷ്മി എന്ന ആന്ധ്രക്കാരി സില്‍ക്ക് എന്ന മാദകറായിയായി വിനു ചക്രവര്‍ത്തിയുടെ രചനയില്‍ കെ വിജയന്‍ സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ്. താനും സില്‍ക്കും തമ്മിലുള്ള ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിനു ചക്രവര്‍ത്തി ഒരിക്കല്‍ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സില്‍ക്കിനെക്കുറിച്ചുള്ള വേറിട്ടൊരു ചിത്രം തരുന്ന ആ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

വണ്ടിചക്രം എന്ന ചിത്രത്തിനായി ഒരു നടിയെ വേണം എന്ന് പറഞ്ഞ് നിര്‍മാതാവ് തിരുപ്പൂര്‍ മണി എന്നെ സമീപിച്ചു. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുപാട് പെണ്‍കുട്ടികള്‍ എത്തിയിരുന്നു. അതിനിടയിലാണ് അതീവ വശ്യതയുള്ള കണ്ണുകള്‍ക്കുടമയായ ഒരു പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. 'സര്‍ എന്റെ പേര് വിജയലക്ഷ്മി. ആന്ധ്രയില്‍ നിന്നാണ് വരുന്നത്. സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. വീട്ട്വേലയ്ക്ക് പോയി കൊണ്ടിരിക്കുകയാണ്. നാട്ടില്‍ അത്യാവശ്യം ഡാന്‍സ് ചെയ്യാറുണ്ട്'. കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ അവളെ ക്യാമറ ടെസ്റ്റിന് പരിഗണിച്ചു. ക്യാമറയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ അവളുടെ കണ്ണുകളിലെ ഭാവം മാറി. ഒരു പ്രത്യേക ശരീരഭാഷയായിരുന്നു അവളുടേത്. ഞങ്ങള്‍ അവളെ തിരഞ്ഞെടുത്തു 22 ദിവസമാണ് അവളെ വച്ച് ചിത്രീകരിച്ചത്.

നിങ്ങള്‍ എല്ലാവരും പറയുന്നതുപോലെ സില്‍ക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവള്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കമലഹാസനും രജനികാന്തിനുമൊപ്പമെല്ലാം സിനിമകള്‍ ചെയ്തു. തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം സിലുക്കും ഞാനും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല. അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

സിലുക്ക് മരിച്ചപ്പോഴും എല്ലാവര്‍ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അവള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത് സിംഗപ്പൂരില്‍ വച്ചാണ്. അവിടെ വച്ച് ഒരാള്‍ എന്നോട് ചോദിച്ചു സിലുക്കിനെയും എന്നെയും ഒരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞാന്‍ അയാളോട് പറഞ്ഞു. 'നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാല്‍ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. മാതാപിതാക്കളുടെ സ്‌നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നതുകൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. 

അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. തള്ളിപ്പറഞ്ഞു. ഈ നിരാശയില്‍ അവള്‍ ജീവിതമൊടുക്കി. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി'. സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ ഞാന്‍ ഈ പറയുന്നത് ഒരു കൂറ്റന്‍ സ്‌ക്രീനില്‍ കാണിച്ചിരുന്നു. എല്ലാവരും അന്ന് കയ്യടിച്ചു. ഞാന്‍ അവളുടെ അധ്യാപകനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍ ജീവിതം അവളെക്കൊണ്ട് അതിനപ്പുറം പലതും ചെയ്യിച്ചു- വിനു ചക്രവര്‍ത്തി ആ അഭിമുഖത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (22 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends