Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റപ്പെട്ട് ദിലീപ്..കൈവിട്ട് ഉറ്റവര്‍

27 JUNE 2017 07:08 PM IST
മലയാളി വാര്‍ത്ത

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ദിലീപിനെ കൈവിടുന്നു. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നവരാണ് ദിലീപിനെ കൈവിട്ടത്. എല്ലാവരും കൈവിടുമ്പോള്‍ തീര്‍ത്തും നിരാശനായി ദിലീപ് മാറുന്നു.ദിലീപുമായി ആരും പരസ്യമായി സംസാരിക്കുന്നു പോലുമില്ല. ദിലീപിനെ ആരും വിളിക്കാറുമില്ല. ദിലീപുമായി അടുപ്പം പുലര്‍ത്തിയിരുന്ന മമ്മൂട്ടി പോലും നടനില്‍ നിന്നും അകന്നു. എല്ലാവര്‍ക്കും എന്തോ ഭയം പോലെ. ദിലീപുമായി ബന്ധപ്പെട്ടാല്‍ മോശക്കാരനാകും എന്നാണ് സിനിമാക്കാരുടെ ഭയം. തീര്‍ച്ചയായും ഇത് വല്ലാത്തൊരു അവസ്ഥയാണ്. അല്ലെങ്കിലും സിനിമാലോകം അങ്ങനെയാണ്. ഒരു സിനിമ പരാജയപ്പെട്ടാല്‍ പിന്നെ ആ നിര്‍മ്മാതാവിനെയും സംവിധായകനെയും നടനെയും ആര്‍ക്കും വേണ്ട. ഇതില്‍ നിന്നും വിഭിന്നനായത് പ്രേം നസീര്‍ മാത്രമാണ്. താന്‍ അഭിനയിച്ച ചിത്രം പരാജയപ്പെട്ടാല്‍ നസീര്‍ വിളിച്ചു വീണ്ടും പടം കൊടുക്കുമായിരുന്നു.
കഷ്ടകാലം വരുമ്പോള്‍ നാക്കു പിഴയ്ക്കുന്നത് സ്വാഭാവികം. ഇതാണ് ദിലീപിന് സംഭവിച്ചത്. സാധാരണ ദോഷ കാലത്ത് ആരും നാക്കെടുക്കാറില്ല. എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്ക് സംഭവത്തില്‍ പിടിക്കപ്പെട്ട പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് പ്രതികരിച്ചു. സംവിധായകന്‍ ലാല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.മിണ്ടാതിരുന്ന ലാലിന്റെ വായില്‍ കമ്പിട്ട് കുത്തിയതു പോലെയായി സംഭവം. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ലാല്‍ പ്രതികരിച്ചു. തന്റെ മകന്റെ ചിത്രമായ ഹണീബീയുടെ ഗോവയിലെ ലൊക്കേഷനില്‍ പള്‍സര്‍ സുനി ഒരു മാസം ഉണ്ടായിരുന്നു. ഒരു മാസത്തെ പരിചയം മാത്രമാണ് നടിയുമായി പള്‍സര്‍ സുനിക്കുള്ളത്.
സംഭവത്തിനു ശേഷം നടി ചെന്നത് ലാലിന്റെ വീട്ടിലേക്കാണ്. ലാലാണ് നടിക്ക് സംഭവിച്ച പോലീസില്‍ അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും ലാല്‍ പറഞ്ഞു.ഇനി അറിയേണ്ടത് പ്രേക്ഷകര്‍ക്ക് ദിലീപിനോടുള്ള പ്രതികരണമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതും ദിലീപിന് എതിരാകാനാണ് സാധ്യത. സിനിമാ മേഖലയിലുള്ള ദുര്യോഗമാണത്. പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളില്‍ ആരോപണ വിധേയരായാല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമയില്‍ നിന്നു തന്നെ പിന്തള്ളപ്പെടും.പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്‌തേക്കാം. അങ്ങനെ ചോദ്യം ചെയ്താല്‍ അത് വലിയ വാര്‍ത്തയായി തീരും. അതോടെ ദിലീപിന്റെ ഇമേജ് കടുതല്‍ ഇടിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (5 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (27 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (29 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (44 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (51 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends