Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാമ്പത്യത്തില്‍ തനിക്ക് സംഭവിച്ചത്...മനസ്സ് തുറന്ന് ഭാഗ്യലക്ഷ്മി

28 JUNE 2017 11:31 AM IST
മലയാളി വാര്‍ത്ത

വളരെ ചെറുപ്പത്തില്‍ തന്നെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയതാണ് ഞാന്‍. ഡബ്ബിങ് വളരെ സീരിയസായി കാണുമ്പോഴും ആ പ്രായത്തില്‍ എന്റെ സ്വപ്നം വിവാഹം കഴിച്ച് നല്ലൊരു ദാമ്പത്യം തന്നെയാണ്. എന്റെ 22 ആം വയസ്സിലാണ് വിവാഹം കഴിഞ്ഞത്. എന്താണ് ദാമ്പത്യത്തില്‍ സംഭവിച്ചത് എന്നതിന് ഒറ്റ കാരണം പറയാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങളുണ്ട്. അനാഥയായ പെണ്ണ് ഒരു കുടുംബത്തിലെത്തുമ്പോള്‍ ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില പരിഗണനകളുണ്ട്. അതെനിക്ക് കിട്ടിയിട്ടില്ല. അദ്ദേഹം മദ്യപിക്കുമായിരുന്നു. പക്ഷെ അതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ കാരണം.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവ് പറഞ്ഞത്, താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഭാഗ്യത്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ്. സിനിമാ പ്രവര്‍ത്തകരുമായി അമിതമായി അടുക്കുന്നു എന്ന കാരണമാണ് അദ്ദേഹം കണ്ടെത്തിയത്. തിലകന്‍ ചേട്ടന്റെ അടുത്തിരിയ്ക്കുന്നതൊക്കെ ചൂണ്ടികാണിച്ചായിരുന്നു പറച്ചില്‍ എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

എന്നെ ഒരിക്കലും അദ്ദേഹം ഉപേക്ഷിച്ചതല്ല. രണ്ട് ദിവസം എന്ന് പറഞ്ഞ് മക്കളെ കൂട്ടി ഞാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഞാന്‍ പ്രണയത്തിലായിരുന്നു എന്ന് അദ്ദേഹ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ.. അത് തിരുത്താന്‍ ഞാന്‍ പോകുന്നില്ല. ആ ബന്ധം തുടരണം എന്ന് എനിക്കപ്പോള്‍ തോന്നിയില്ല. സ്വയം ഉണ്ടായിരുന്ന വിശ്വാസം പോലും നഷ്ടപ്പെട്ടപ്പോഴാണ് ആ വീട് വിട്ട് ഇറങ്ങിയത്.



ചില സിനിമകളിലൊക്കെ ഡബ്ബ് ചെയ്തത് കാണുമ്പോള്‍ തോന്നാറുണ്ട്, കുറച്ചൂടെ നന്നായി അത് ചെയ്യാമായിരുന്നു എന്ന്. ജീവിതത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. ആ വീട്ടില്‍ നന്നായി അഭിനയിക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നും എന്റെ ദാമ്പത്യം നിലനില്‍ക്കുമായിരുന്നു. അതിനൊപ്പം ഡബ്ബിങും മുന്നോട്ട് കൊണ്ടു പോകാമായിരുന്നു. പക്ഷെ നിത്യജീവിതത്തില്‍ അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

എനിക്കിപ്പോഴും അഭിമാനത്തോടെ പറയാന്‍ കഴിയും, ഞാനൊരു നല്ല മരുമകളും ഭാര്യയുമായിരുന്നു. എന്റെ അമ്മായി അമ്മയോ നാത്തൂനോ, അമ്മായി അച്ഛനെ (മരിച്ചുപോയി) ആരും ഒരു മോശം അഭിപ്രായം ഇന്നും എന്നെ കുറിച്ച് പറയില്ല. പിന്നീടെപ്പോഴോ എനിക്ക് തോന്നി, നല്ലൊരു ഭാര്യയായി ഇരിക്കേണ്ട ആവശ്യം ഇല്ല.. അദ്ദേഹം അത് അര്‍ഹിക്കുന്നില്ല എന്ന്.



ഡബ്ബിങ്ങില്‍ ശരിയ്ക്കും സജീവമായത് വിവാഹ മോചനത്തിന് ശേഷമാണ്. ഓരോ കാര്യങ്ങളും പഠിച്ചെടുത്ത് ചെയ്തതും ഡബ്ബിങ് ശരിയ്ക്കുമൊരു പ്രൊഫഷനായി കണ്ടതും വിവാഹ മോചനത്തിന് ശേഷമാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലും ഉയരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ചിലതൊക്കെ നഷ്ടങ്ങള്‍ തന്നെയാണ് എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു. വിവാഹ മോചനത്തിന് ശേഷം നാല്‍പതുകളില്‍ ഒരു സംവിധായകനുമായി ഭാഗ്യ ലക്ഷ്മിയ്ക്ക് പ്രണയമുണ്ടായിരുന്നു. പക്ഷെ ഇനിയൊരു വിവാഹത്തിനില്ല എന്നാണ് ഭാഗ്യം പറയുന്നത്. മകന്‍ പറഞ്ഞിട്ടുണ്ട്, അമ്മ ഇനി വിവാഹം കഴിക്കേണ്ട എന്ന്. അതുകൊണ്ട് മാത്രമല്ല, വിവാഹം എന്ന സമ്പ്രദായത്തിലേക്ക് ഇനി ഞാനില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (17 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (43 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends