ഓടുന്ന വാഹനത്തില്‍ നടി ശാരീരികമായി അപമാനിക്കപ്പെടുന്ന ദൃശ്യങ്ങള്‍; വീഡിയോ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി അന്വേഷണ സംഘം

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ നടി ക്രുരമായ ലൈംഗികാക്രമണത്തിന് വിധേയമായതായി വ്യക്തമായി. ഞായറാഴ്ച പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ കേസില്‍ ഏറ്റവും നിര്‍ണ്ണായകമായ തെളിവായി മാറുമെന്നാണ് സൂചനകള്‍ പറയുന്നത്. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പരിശോധന നടത്തിയത്
നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡോലോചനയില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായതായാണ് സൂചനകള്‍. എല്ലാ തെളിവും പോലീസ് സംഘടിപ്പിച്ചു കഴിഞ്ഞു. പള്‍സര്‍ സുനി കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്നും ഉറപ്പാക്കി. ഗൂഢാലോചനയില്‍ നിര്‍ണ്ണായക തെളിവും കിട്ടി. പള്‍സര്‍ സുനി നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പെന്‍ ഡ്രൈവ് പിടിച്ചെടുത്തതാണ് നിര്‍ണ്ണായകം. ഇത് കാവ്യാ മാധവന്റെ ലക്ഷ്യയില്‍ നിന്നാണ് കണ്ടെത്തിയത്. ഗൂഢാലോചനയില്‍ ഏറ്റവും നിര്‍ണ്ണായകമാണ് ഇത്. അതുകൊണ്ട് തന്നെ ദിലീപിനേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാവ്യയുടെ അമ്മയേയും പ്രതിയാക്കും. ഇതുള്‍പ്പെടെ ആറു പേരുടെ പട്ടികയാണ് ഗൂഢാലോചനക്കേസില്‍ തയ്യാറാക്കിയത്. 
എന്നാല്‍ അറസ്റ്റിന് മാത്രം അനുമതി കിട്ടിയിട്ടില്ല. ഇത് വൈകിച്ച് കേസ് അട്ടിമറിക്കുമെന്ന ആശങ്ക സജീവമാണ്. ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി.
അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് എത്തിച്ച ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ പേരിലുള്ള കാക്കനാട് മാവേലിപുരത്തെ ''ലക്ഷ്യ'' എന്ന ഓണ്‍െലെന്‍ വസ്ത്രവിപണന സ്ഥാപനത്തില്‍ നിന്നു ശേഖരിച്ചിട്ടുള്ള സി.സി. ടിവി ദൃശ്യങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം നടക്കുകയാണ്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഈ കടയില്‍ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്.

ലക്ഷ്യയില്‍ മൂന്നു തവണ പോയിട്ടുണ്ടെന്നാണ് പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്. രണ്ടു തവണ പോയത് നടി ആക്രമിക്കപ്പെടുന്നതിനു മുമ്പും ഒരു തവണ അതിനു ശേഷവുമാണ്. അവസാനം പോയത് മെമ്മറി കാര്‍ഡ് കൈമാറാനായിരുന്നു എന്നാണ് സുനില്‍ പറഞ്ഞത്. മൂന്നു മെമ്മറി കാര്‍ഡുകളില്‍ ഒന്നാണ് കാവ്യയുടെ അമ്മയ്ക്കു കൈമാറിയതെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ശേഷിക്കുന്നതില്‍ ഒന്ന് പോലീസ് നേരത്തേ കണ്ടെടുത്തിരുന്നു. ആലപ്പുഴയില്‍ വച്ചാണ് ഇവ പകര്‍ത്തിയത്. നാദിര്‍ഷയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കാവ്യയുടെ സ്ഥാപനത്തില്‍ പോയതെന്നും പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞു.
നടിയെ ആക്രമിച്ച് പകര്‍ത്തിയ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കായലിലെറിഞ്ഞെന്നാണ് സുനി ആദ്യം പറഞ്ഞത്. പിന്നീട് അഭിഭാഷകനെ ഏല്‍പിച്ചെന്നും സുനി മാറ്റിപ്പറഞ്ഞു. കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്നാണ് ഒടുവില്‍ നല്‍കിയ മൊഴി.

പള്‍സര്‍ സുനി നടിയെ അക്രമിക്കുന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പൊലീസിന് ലഭിച്ചു. നടി വീഡിയോയില്‍ മുഴുവന്‍ സമയം ഭയത്തിലാണ്. സുനില്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. നടിയെ അക്രമിച്ച് അപകീര്‍ത്തികരമായി ചിത്രീകരിച്ച വീഡിയോയില്‍ ഒന്നാം പ്രതി സുനിയും പതിഞ്ഞിട്ടുണ്ട്.
വീഡിയോ തുടങ്ങുമ്പോള്‍ സെല്‍ഫി മോഡിലാണ് ക്യാമറ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. അതില്‍ പിന്‍ സീറ്റില്‍ നടിയുടെ വലതു ഭാഗത്തായി സുനില്‍ ഇരിക്കുന്നതു കാണാം. ക്വട്ടേഷനാണ്, പറയുന്നതു അതുപോലെ കേള്‍ക്കുക. എന്ന് സുനില്‍ പറയുന്നത് വീഡിയോയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കാര്‍ ഓടിക്കുന്നയാളോട് ഇതിനിടയില്‍ സുനില്‍ കയര്‍ക്കുന്നു നേരെ നോക്കി വണ്ടി ഓടിക്കാന്‍ പറയുന്നു.

റിയര്‍ ഗ്ലാസിലൂടെ പിന്നില്‍ നടക്കുന്നത് ശ്രദ്ധിക്കുന്നതിനാലാണ് വണ്ടിയുടെ ദിശ പലപ്പോഴും തെറ്റുന്നത്. ഇത് വീഡിയോയില്‍ വ്യക്തമാണ്. യാത്രയ്ക്കിടയില്‍ ഹൈവെ പൊലീസിനെ കാണുന്നു. അപ്പോള്‍ സുനില്‍ അതിക്രമം നിര്‍ത്തുന്നു. പൊലീസില്‍ നിന്നും അകന്നതോടെ വീണ്ടും സുനില്‍ ബ്ലാക്ക് മെയിലിങ്ങിനാവശ്യമായ ദൃശ്യങ്ങള്‍ക്കായി അതിക്രമം തുടരുന്നു. ഈ ഫ്രെയ്മില്‍ നടിയും സുനിലും വ്യക്തമാണ്. ക്യാമറ ഓഫാക്കുന്നതോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പിന്നീട് ദൃശ്യങ്ങള്‍ പതിഞ്ഞോ എന്നറിയാന്‍ സുനിലും കൂട്ടരും മൊബൈല്‍ ക്യാമറ പരിശോധിക്കുന്നതും അബദ്ധത്തില്‍ ഇതേ മൊബൈലില്‍ പതിഞ്ഞിട്ടുണ്ട്. അതും പൊലീസിനു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















