മെക്സിക്കൻ അപാരതയുടെ സംവിധായകന് നിർമാതാവിന്റെ വക സമ്മാനം ഇന്നോവ ക്രിസ്റ്റ

കേരളത്തിലെ കൊളേജ് കാംപസുകളെ ഇളക്കിമറിച്ചു കടന്നുപോയ ചിത്രമാണ് മെക്സിക്കൻ അപാരത . സൂപ്പർഹിറ്റായ ചിത്രത്തിന്റെ വിജയത്തിന് ഇരട്ടിമധുരം നേർന്ന് നിർമാതാവ് സംവിധായന് സമ്മാനിച്ചത് ഇന്നോവ ക്രിസ്റ്റ. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനും ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന്റെ നിർമാതാവുമായ അനൂപ് കണ്ണനാണ് നവാഗത സംവിധായകൻ ടോം ഇമ്മട്ടിക്ക് ഇന്നോവ ക്രിസ്റ്റ സമ്മാനമായി നൽകിയത്.
ചിത്രത്തിന്റെ വിജയത്തിൽ സംവിധായൻ ടോം ഇമ്മട്ടിയുടെ കഠിനാധ്വാനം മൂലമാണെന്നും അതിനാലാണ് വിജയത്തിന്റെ ഒരു പങ്ക് സമ്മാനിക്കുന്നതെന്നുമാണ് അനൂപ് കണ്ണൻ പറഞ്ഞത്. നിപ്പോൺ ടൊയോട്ട തൃശൂരിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. എഴുപതുകളുടെ പശ്ചാത്തലത്തിൽ കാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ തുടങ്ങി വൻതാരനിര തന്നെയുണ്ടായിരുന്നു. ഗായത്രി സുരേഷാണ് നായിക. അനൂപിന്റെ ആദ്യ നിർമാണ സംരംഭം കൂടിയായിരുന്നു ഈ ചിത്രം.
https://www.facebook.com/Malayalivartha























