ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായ ‘ഉപ്പും മുളകും’ താരങ്ങള്‍ വിവാഹിതരാകുന്നു

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന ജനപ്രിയ സീരിയലിലെ അഭിനയത്രിയായ വര്‍ഷയും തിരക്കഥകൃത്തായ സുരേഷ് ബാബുവും വിവാഹിതരാകുന്നു. ഉപ്പും മുളകും എന്ന സിരീയലില്‍ ബാലു(ബിജു)വിന്റെ ബന്ധുവായ രമ എന്ന കഥാപാത്രത്തെയാണ് വര്‍ഷ അവതരിപ്പിക്കുന്നത്. ഇതേ സീരിയലിന്റെ തിരക്കഥാകൃത്തും ബാലുവിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ ഭാസി എന്ന സുരേഷ് ബാബുവാണ് വര്‍ഷയുടെ വരന്‍. ഡാര്‍വിന്റെ പരിണാമം അടക്കം നിരവധി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള വര്‍ഷ. മിനിസ്‌ക്രീന്‍ രംഗത്തെ സ്ഥിരം സാന്നിധ്യമാണ്. ഇരുവരുടെയും വിവാഹം ആഗസ്റ്റ് 31ന് കൊല്ലത്ത് വെച്ചാണ് നടക്കുന്നത്.
അതേസമയം ഉപ്പും മുളകും സീരിയലിനെ മോഷ്ടിക്കാന്‍ ചില പ്രമുഖ ചാനലുകള്‍ ലക്ഷ്യമിടുന്നതായി ആരോപണം ഉയരുന്നുണ്ട്.ഒരു പരിപാടിയുടെ ചര്‍ച്ച നടത്താനെന്ന വ്യാജേന. മലയാള സിനിമയിലെ ഒരു ഹാസ്യനടനാണു സീരിയലിന്റെ അണിയറ പ്രവര്‍ത്തകരേ വന്‍കിട ചാനലില്‍ എത്തിച്ചത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ കാര്യം മനസിലാക്കിയ അണിയറപ്രവര്‍ത്തകര്‍ ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. ഇതിനും മുമ്പും ഈ സീരിയാല്‍ തട്ടിയെടുക്കാന്‍ മറ്റൊരു സ്വകാര്യ ചാനലും ശ്രമിച്ചിരുന്നു എന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍ സീരിയല്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ചാനല്‍ ഏതാണ് എന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല. സീരിയല്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുടെയും ചാനലിന്റെയും പേര്‍ അവരോടുള്ള ബഹുമാനം കൊണ്ട് തല്‍ക്കാലം പുറത്തു വിടുന്നില്ല എന്ന് അധികൃതര്‍ പറയുന്നു. മലയാള ടെലിവിഷന്‍ രംഗത്ത് ഏറ്റവും ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് ഇന്ന് ഉപ്പും മുളകും. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒരു കൂടുംബത്തേ പോലെയാണു കഴിയുന്നതെന്നും അതുകൊണ്ടു സീരിയലിനെ തകര്‍ക്കാന്‍ കഴിയില്ല എന്നും അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha