സിനിമയിലും പുറത്തും സന്തോഷ് പണ്ഡിറ്റിന് തിരക്കോട് തിരക്ക്

മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചതോടെ സന്തോഷ് പണ്ഡിറ്റിന്റെ ജാതകം മാറുന്നു. സിനിമയിലും അല്ലാതെയും താരത്തിന് തിരക്കോട് തിരക്കാണ്. ചൊവ്വാഴ്ച രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനത്തിന്റെ തിരക്കിലായിരുന്നു. രാവിലെ കല്‍പ്പറ്റ ടൗണില്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം വടകരയില്‍ റെഡിമെയ്ഡ് ഷോപ്പും. മുമ്പ് താരത്തെ കളിയാക്കിയും ആക്ഷേപിച്ചും കൂവിയിരുന്നവരാണ് ഇവിടെയെല്ലാം ഒരുനോക്ക് കാണാന്‍ എത്തുന്നത്. എല്ലാവരോടും സൗമ്യമായാണ് പെരുമാറുന്നത്. അതാണ് പണ്ഡിറ്റിനെ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം. പാലക്കാട്ടെ ആദിവാസി ഊരുകളില്‍ ചെയ്ത സാമൂഹ്യപ്രവര്‍ത്തനങ്ങളും സ്വകാര്യ നഴ്‌സുമാര്‍ സമരം നടത്തിയപ്പോള്‍ നല്‍കിയ പിന്തുണയുമാണ് ജനമനസില്‍ പണ്ഡിറ്റ് കയറാനുള്ള മറ്റൊരു കാരണം.
അടുത്ത രണ്ട് ദിവസങ്ങള്‍ വിവിധ ചാനലുകള്‍ക്കുള്ള അഭിമുഖത്തിനായി മാറ്റിവച്ചിരിക്കുകയാണ്. പണ്ഡിറ്റിന്റെ ഇന്റര്‍വ്യൂസിന് ചാനലുകളിലും ഓണ്‍ലൈനിലും നല്ല റേറ്റിംഗാണ്. മാര്‍ക്കറ്റ് കൂട്ടാനുള്ള ഉപാധിയായി താരം ഇതിനെ കാണുന്നു. അടുത്തിടെ രഞ്ജിനി ഹരിദാസുമൊത്ത് അവതരിപ്പിച്ച ചാനല്‍ ഷോ വലിയ ഹിറ്റായിരുന്നു. ഓണത്തിന് പല ചാനലുകളിലും വിരുന്നുകാരനായി താരമെത്തും. ചാനല്‍ ഷൂട്ട് കഴിഞ്ഞാല്‍ വീണ്ടും കൂറേ ഉദ്ഘാടന പരിപാടികളുണ്ട്. അതില്‍ നിന്ന് കിട്ടുന്ന പണം ചാരിറ്റിക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ്. അടുത്ത മാസം ആറിന് കര്‍ണാടകയിലേക്ക് പോകും. അഹല്യ എന്ന ബഹുഭാഷാ ചിത്രത്തിന്റെ ലൊക്കേഷന്‍ അവിടെയാണ്.
അതേസമയം തന്റെ അടുത്ത ചിത്രമായ ഉരുക്ക് സതീഷന്റെ പാട്ട് താരം യൂ ട്യൂബിലൂടെ പുറത്ത് വിട്ടു. ഓണം പ്രമാണിച്ച് എല്ലാവരും പാട്ട് കാണണമെന്നും താരം അഭ്യര്‍ത്ഥിച്ചു. ഉരുക്ക് സതീശന്റെ കൂറേ സീനുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. അത് മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസ് റിലീസായി കഴിഞ്ഞേ തിയേറ്ററുകളിലെത്തൂ.
https://www.facebook.com/Malayalivartha