Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ സീരിയൽ നടി കവിതാ ലക്ഷ്മിയുടെ തട്ടുദോശ കഴിക്കാൻ കടയിൽ ആൾത്തിരക്ക്; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി ഈ അമ്മ...

18 OCTOBER 2017 12:23 PM IST
മലയാളി വാര്‍ത്ത

മകന്റെ പഠിപ്പ് മുടങ്ങാതിരിക്കാൻ സീരിയൽ നടി എന്ന ഭാവമുപേക്ഷിച്ച് തട്ടുകടയിലേയ്ക്ക് ഇറങ്ങിത്തിരിച്ച ഒരമ്മയെ സോഷ്യൽ മീഡിയ മറന്നിട്ടുണ്ടാവില്ല ... തട്ടുകടയിൽ ചിരിച്ച മുഖത്തിൽ ഒളിപ്പിച്ച സങ്കടങ്ങളുമായി മല്ലിടുകയാണ് സീരിയൽ നടി കവിതാ ലക്ഷ്മി. അമ്മയും അച്ഛനും മക്കൾക്കുവേണ്ടി ജീവിക്കണം എന്നേ... ഈ താരത്തിന് പറയാനുള്ളു. പരിചയമില്ലാത്ത പണിയാണിത്..."കൈ രണ്ടും മൊത്തം, പൊള്ളിയിരിക്കുയാണ്... എങ്കിൽ പോലും ഞാൻ ചെയ്യുകയാണ്... മകന്റെ പഠനം മുടങ്ങല്ലേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളു ഈ അമ്മയ്ക്ക്.

ഇത് ജീവിക്കാനുള്ള പെടാപ്പാടാണെന്ന് കവിതാ ലക്ഷ്മി പറയുന്നു. പത്തുവർഷമായി നെയ്യാറ്റിൻകരയിലെ വാടക വീട്ടിലാണ് കവിതയും മകളും താമസിക്കുന്നത്. പലപ്പോഴും വാടക കൊടുക്കാൻ പോലും കഴിയാറില്ല. അച്ഛനും അമ്മയും,ഇല്ലാത്ത കവിതയ്ക്ക് സ്വന്തമെന്ന് പറയാൻ സ്വന്തമല്ലാത്ത വളർത്തമ്മയും, വാടക വീട്ടിലെ സുഹൃത്തുക്കളും മാത്രമേ ഉള്ളു. വേദന നിറഞ്ഞ കാഴ്ചയിലും നിറഞ്ഞ ചിരിയുമായാണ് കവിത തട്ടുകടയിൽ നിൽക്കുന്നത്. മക്കൾക്കുവേണ്ടി എന്ത് ത്യാഗം സഹിക്കാനും ഈ 'അമ്മ തയ്യാർ.

സുഹൃത്തിന്റെ കുട്ടിക്ക് വേണ്ടി ഒരു ട്രാവൽ ഏജൻസിയിൽ പോയതാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചത് .അവർ ഹോട്ടൽ മാനേജ്‌മെന്റിൽ ഡിപ്ലോമ കഴിഞ്ഞ കവിതയുടെ മകനുള്ള ഒരു അവസരം വിവരിച്ചു.സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെ യിൽ മൂന്നു ഹോട്ടലുകൾ ഉണ്ടെന്നും പഠിത്തത്തിനോടൊപ്പം പാർട്ട് ടൈമ് ജോലിയും ചെയ്യാമെന്ന് അവർ അറിയിച്ചു .പത്തു പൗണ്ട് മണിക്കൂറിനു ശമ്പളമുള്ള ജോലി ആണെന്നും നാല് വർഷത്തെ കോഴ്സ് ആണെന്നും പറഞ്ഞു .

അമ്പത് ലക്ഷം രൂപ വരുന്ന കോഴ്‌സിന് ഒരു വർഷം പന്ത്രണ്ടു ലക്ഷം വെച്ച് മുപ്പത്തിയാറു ലക്ഷം രൂപ അടക്കേണ്ടതുള്ളൂ എന്ന് പറഞ്ഞപ്പോൾ കവിത അതിനു സമ്മതിച്ചു .നല്ല അവസരങ്ങൾ സീരിയലിൽ ഉണ്ടായതിനാൽ മാസം ഒരു ലക്ഷം രൂപ ഉണ്ടാക്കാവുന്നതേ ഉള്ളൂ എന്നും പിന്നെ മോന് അവിടെ ജോലിയും ഉണ്ടാകുമല്ലോ എന്ന തോന്നലും ആയിരുന്നു ആശ്വാസം നൽകിയത് .

എന്നാൽ ഈ തീരുമാനം അവരുടെ ജീവിതത്തെ മാറ്റി മറിച്ചു . ഒരു വർഷത്തെ കോഴ്‌സിൽ ആറു മാസം മഞ്ഞു കാലം ആയതു കൊണ്ട് ക്ലാസുണ്ടാവില്ല.അപ്പോൾ ആറു മാസത്തിനു പന്ത്രണ്ടു ലക്ഷം രൂപ കൊടുക്കണം എന്നായി.മാത്രമല്ല മകന് ലഭിച്ച ജോലിക്കു പറഞ്ഞ അത്ര ശമ്പളവും ഉണ്ടായിരുന്നില്ല.അങ്ങനെ അവർ ആകെ കഷ്ടത്തിൽ ആയി .കോഴ്സ് മുടങ്ങാതിരിക്കാൻ ആദ്യ വർഷം എങ്ങനെയോ ഫീസ് അടച്ചു എന്നാൽ ഇപ്പോൾ ഫീസ് അടക്കുവാൻ ഇവർ നന്നായി കഷ്ടപ്പെടുകയാണ് . പണം ഉണ്ടാക്കുക എന്ന ലക്‌ഷ്യം വെച്ചാണ് തട്ടുകടയിലേക്കു കവിത ഇറങ്ങിയത് .

മകന്റെ യാത്രയുമായി ബന്ധപ്പെട്ടു സീരിയലിൽ നിന്നും അല്പം മാറി നിൽക്കേണ്ടി വന്നത് അവസരങ്ങൾ കുറച്ചു .കാര്യങ്ങൾ ഒന്ന് കൂടി വഷളായി .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ്‌ പൂങ്കുന്നം മാത്രമാണ് സിനിമ സീരിയൽ രംഗത്തു നിന്ന് സഹായ ഹസ്തങ്ങൾ നൽകിയത് .ആർട്ടിസ്റ്റുകളുടെ സംഘടന ഒന്നും യാതൊരു വിധത്തിലും സഹായിച്ചിട്ടു തന്നെ ഇല്ല. ദിനേശ് പണിക്കരും വ്യക്തിപരമായി ഇവരെ സഹായിച്ചിട്ടുണ്ട് .

ഒരു ഗ്രാനൈറ്റിന്റെ ചെറിയ ഷോപ്പ് നടത്തിയിരുന്നു, അതു നന്നായി ചെയ്യാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തമായി വസ്തു ഇല്ലാത്തത് കൊണ്ട് ലോണ്‍ ഒന്നും കിട്ടിയില്ല. മുദ്ര ലോണിനെക്കുറിച്ച് അന്വേഷിച്ച് ഒരുപാട് ബാങ്കുകള്‍ കയറിയിറങ്ങി. എല്ലായിടത്തും നിരാശയായിരുന്നു ഫലം, ഒടുവില്‍ ആ കടയും പൂട്ടി. ഈ വര്‍ഷത്തെ ഫീസ്‌ മുന്നില്‍ കണ്ടാണ്‌ ഒരു ചിട്ടി ചേര്‍ന്നത്, അതിന്മേലായിരുന്നു അവസാന പ്രതീക്ഷ. സ്വന്തം വസ്തുവില്ലാത്തതിനാല്‍ ഒടുവില്‍ അതും നടന്നില്ല. എന്തു ജോലിയും ചെയ്യുന്നതില്‍ എനിക്ക് അഭിമാനക്കുറവ്‌ തോന്നിയിട്ടില്ല. തട്ടുകട നടത്താന്‍ മാത്രമല്ല, ഹോട്ടലില്‍ പണിയെടുക്കാനും ഒരു മടിയുമില്ല, വീട്ടുടമസ്ഥന്‍ ഒരു അനുഗ്രഹമാണ്, പത്തുവര്‍ഷമായി ഇവിടെ താമസിയ്ക്കുന്നു. വാടക പലപ്പോഴും മുടങ്ങും, പക്ഷെ അവര്‍ മുഖം കറുപ്പിച്ചിട്ടില്ല ഇതുവരെ.

ആര്‍ത്രൈറ്റിസ് ഉണ്ട്. തളര്‍വാതത്തിന്റെ വക്കില്‍ എത്തിയ സമയത്ത് വനിത അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാര്‍ട്ടിന് ചെറിയ പ്രശ്നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മോളുടെ കാര്യം എന്താവും എന്നോര്‍ത്ത് ഭയമുണ്ട്. ഒരുപാടു സുഹൃത്തുക്കള്‍ ഒന്നുമില്ല എനിക്ക്. എന്‍റെ ഫെയ്സ്ബുക്ക് മോനാണ് മാനേജ് ചെയ്യുന്നത്. എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുഹൃത്തുക്കളില്‍ പലരും സഹായം ചെയ്തു. ജീവിതത്തില്‍ ഒപ്പമുണ്ടാകും എന്നു കരുതിയ പലരും മുഖം തിരിക്കുകയും ചെയ്തു. ഒരു ചേതവുമില്ലാത്ത ഒരുവാക്ക് കൊണ്ട് എന്‍റെ ജീവിതം മാറിയേക്കാം എന്ന അവസ്ഥയില്‍ അതു പോലും ചെയ്യാതിരുന്നവര്‍ ഉണ്ട്. ഒരു പ്രതിസന്ധിയിലാണ് യഥാര്‍ഥമിത്രങ്ങളെ തിരിച്ചറിയുന്നത്.

സിനിമയില്‍ മനസ്സു കൊണ്ട് അടുപ്പമുള്ളത് മമ്മൂക്കയോടും ലാല്‍ ജോസിനോടുമാണ്. താപ്പാനയുടെ സമയത്താണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പരിഗണനയും ബഹുമാനവുമാണ് അദ്ദേഹം തന്നത്. മമ്മൂക്ക സംവിധായകനോട് നേരിട്ടു നിര്‍ദ്ദേശിച്ചിട്ട്‌ ആ സിനിമയില്‍ എനിക്കു ഡബ് ചെയ്യാനും പറ്റി. ദുല്‍ഖറിന്‍റെ ഉസ്താദ് ഹോട്ടല്‍ കണ്ട് ഇഷ്ടപ്പെട്ടാണ് മോന്‍ ഷെഫ് ആകുന്നത്. ലാല്‍ ജോസ് സാറും വളരെ സ്നേഹത്തോടെ പെരുമാറുന്ന ആളാണ്‌. ഇവരൊക്കെ തിരക്കുള്ളവരാണ്, നേരിട്ടു ചെന്ന് കാണാനോ പറയാനോ പറ്റാറില്ല, എങ്കിലും എന്‍റെ സങ്കടങ്ങള്‍ ഇവര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നു പ്രതീക്ഷയുണ്ട്.

നല്ല മനസ്സുള്ള ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. സ്പോൺസര്‍ഷിപ്പോ സാമ്പത്തിക സഹായമോ ചെയ്‌താല്‍ മോന്‍റെ പഠനം പൂര്‍ത്തിയാക്കാം. ഈ സമയത്തു വേണ്ട സഹായം അതാണ്‌. എത്രയും പെട്ടെന്നു തിരികെ നല്‍കാന്‍ കഴിയുമെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ദൈവം സഹായിച്ച് കെ കെ രാജീവിന്റെ സീരിയലിലും അമൃതയിലെ ഒരു സീരിയലിലും റോള്‍ ഉണ്ട്. ബാക്കി സമയം തട്ടുകട നടത്തുന്നു. നെയ്യാറ്റിന്‍കരയില്‍ നിംസ് ഹോസ്പിറ്റലിന്റെ സമീപമാണ് തട്ടുകട. ചില കൂട്ടുകാരും കസിനും സഹായിക്കും. എന്‍റെ ലോണ്‍ പെയ്മെന്റ് ഹിസ്റ്ററി നോക്കിയാല്‍ അറിയാം ഇതുവരെ ഒരു മുടക്കവും വരുത്തിയിട്ടില്ല. ഈ അവസ്ഥയൊക്കെ ആര്‍ക്കും വരാമല്ലോ. ഇപ്പോള്‍ ഒന്നു പിടിച്ചു നില്‍ക്കാന്‍, എന്‍റെ മോന്‍റെ പഠനം മുടങ്ങാതിരിക്കാൻ ആരെങ്കിലും സഹായിയ്ക്കും എന്നു പ്രതീക്ഷിക്കുന്നു.

ചുരുക്കം ചില സീരിയലുകളിൽ മാത്രമാണ് കവിത ഇപ്പോൾ അഭിനയിക്കുന്നത്. അതും മാസത്തിൽ എട്ട് തവണ മാത്രം. തട്ടുകടയിൽ നിന്ന് കിട്ടുന്ന തുച്ഛമായ കാശുകൊണ്ട് വേണം സീരിയലിനു ആവശ്യമായ മേക്കപ്പ് സാധനങ്ങൾ വരെ വാങ്ങാൻ. സീരിയൽ കൊണ്ട് അത്യാവശ്യ കാര്യങ്ങൾ മാത്രമേ നടത്തിക്കൊണ്ടു പോകാൻ കഴിയു. അല്ലെങ്കിൽ കണ്ടിന്യൂസ് ആയി വർക്ക് കിട്ടണം. ഇനി അങ്ങനെ കിട്ടിയാൽ തന്നെ ഈ ജോലി നിർത്തില്ലെന്നാണ് കവിത പറയുന്നത്. ഞാൻ അഭിനയിച്ചിരുന്ന സമയത്തേക്കാൾ എന്നെ ജനങ്ങളിലേയ്ക്ക് എത്തിച്ചത് ഈ തട്ടുകട തന്നെയാണ്. എനിക്ക് ജനങ്ങളുടെ പൾസ് അറിയാൻ കഴിയുന്നതും ഇതുകൊണ്ടു തന്നെയാണ്. കവിത കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (21 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (22 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (30 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (48 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends