ഈ പൊരുത്തം എന്നും നിലനില്‍ക്കട്ടെ, ലാലിനെയും മമ്മൂക്കയെയും തെറ്റിപ്പിക്കാന്‍ നോക്കേണ്ട, മലയാളത്തിന് എന്നും ഭാഗ്യം നിറഞ്ഞ നടന്മാര്‍

മലയാളത്തിന്റെ പ്രിയ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും.നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുമ്പോള്‍ കേരളത്തിന് അതൊരു ആഘോഷമാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചത് അഭിനേതാക്കള്‍ എന്ന നിലയില്‍ മാത്രമല്ല, ഇരുവരും ഒന്നിച്ചൊരു പ്രൊഡക്ഷന്‍ ഹൗസും ഉണ്ടായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം നടി സീമയും ഇതില്‍ അംഗമാണ്.
കാസിനോ പ്രൊഡക്ഷന്‍സ് എന്നായിരുന്നു ആ നിര്‍മാണ കമ്പനിയുടെ പേര്. അതേ പോലെ കൊച്ചുമോനോടൊപ്പം മോഹന്‍ലാല്‍ പങ്കാളിയായ സെഞ്ച്വറി ഫിലിംസും. അതിരാത്രം ഉള്‍പ്പടെ നിരവധി സൂപ്പര്‍ഹിറ്റുകള്‍ മമ്മൂട്ടിയ്ക്ക് വേണ്ടി സെഞ്ച്വറിയിലൂടെ മോഹന്‍ലാല്‍ നിര്‍മ്മിച്ചപ്പോള്‍ നാടോടിക്കാറ്റ് എന്ന മോഹന്‍ലാലിന്റെ സര്‍വ്വകാല ഹിറ്റുകളില്‍ ഒന്നൊരുക്കിയ കാസിനോ പിക്‌ചേഴ്‌സില്‍ മമ്മൂട്ടിയും നിര്‍മാണ പങ്കാളിയായിരുന്നു.
അതിരാത്രം,കരിമ്പിന്‍പൂവിന്‍ അക്കരെ,അടിയൊഴുക്കുകള്‍,ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്,നാടോടിക്കാറ്റ്, അവിടത്തപ്പോലെ ഇവിടെയും,ആള്‍ക്കൂട്ടത്തില്‍ തനിയെ ഇങ്ങനെ പോകുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha