വില്ലനായി മലയാളികളുടെ മനസില്‍ ഇടം നേടിയ നായകന്‍, നടന്‍ കെ പി ഉമ്മര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 16 വര്‍ഷം

മലയാളത്തിന്റെ പ്രിയ നടന്‍ കെ പി ഉമ്മര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 16 വര്‍ഷം. മലയാളത്തിന് നിരവധി ഹിറ്റുകള്‍ നല്‍കിയ അഭിനേതാവാണ് ഉമ്മര്‍. രാരിച്ചന്‍ എന്ന പൗരന്‍ മുതല്‍ ഹരികൃഷ്ണന്‍സ് വരെ നീളുന്നു ഉമ്മര്‍ അഭിനയിച്ച ചിത്രങ്ങള്‍.നായകനായും പ്രതിനായകനായും മലയാളത്തില്‍ തിളങ്ങി. കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1929 ഒക്ടോബര്‍ 11ന് കെ.പി. ഉമ്മര്‍ ജനിച്ചു.
കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളില്‍ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം 1965 ല്‍ എം.ടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. ഇദ്ദേഹം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്.
72ആം വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 29ന് ചെന്നൈയിലെ വിജയ ആശുപത്രിയില്‍ വച്ച് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈ ചൂളൈമേട് ജൂമാമസ്ജിദ് കബര്‍സ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്.ധ1പ.ധ2പ ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. മകന്‍ റഷീദും ചലച്ചിത്രനടനാണ്.ഉമ്മന്‍ നല്ലൊരു ഫുഡ് ബോള്‍ താരം കൂടിയായിരുന്നു.
https://www.facebook.com/Malayalivartha