എന്റമ്മേടെ ജിമിക്കിക്കമ്മല്‍... ജിമിക്കിക്കമ്മല്‍ കേരളക്കര നെഞ്ചിലേറ്റാന്‍ കാരണം തുറന്ന് പറഞ്ഞ് ഷാന്‍

ജിമിക്കി കമ്മല്‍ ഇത്രയ്ക്ക് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല.അവള്‍ കൂടുതല്‍ സുന്ദരിയായത് ഇപ്പോഴാണെന്ന് ജിമിക്കി കമ്മലിന് ഈണം നല്‍കിയ ഷാന്‍ റഹ്മാന്‍ പറയുന്നു. ക്യാംപസ് സോങ് എന്ന നിലയില്‍ സംഗതി ഹിറ്റാകണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.
നമ്മളൊക്കെ കോളേജില്‍ പഠിക്കുമ്പോള്‍ ഡെസ്‌കില്‍ കൊട്ടിപാടുന്ന ഒരു പാട്ട്. ആ ഓര്‍മ്മയാണ് ആദ്യം എന്റെ മനസില്‍ വന്നത്. ലാല്‍ ജോസ് സാറുമായി ഈ ഗാനം പങ്ക് വച്ചപ്പോള്‍ അദ്ദേഹം നിറഞ്ഞ ചിരിയോടെ പറഞ്ഞു ഇത് ഹിറ്റാകും മോനെ.....
ഞാന്‍ കൊടുത്ത ട്യൂണൊക്കെ അദ്ദേഹം സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിനൊടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് തന്നെ വലിയ കാര്യമാണെന്നും ഷാന്‍ പറഞ്ഞു. വെറും 15 മിനിറ്റെടുത്തു ജിമിക്കി കമ്മല്‍ ചെയ്യാന്‍.കേരളക്കര ജിമിക്കി കമ്മലിനെ രണ്ട് കൈനീട്ടിയും സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഷാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha