ഒടിയൻ അത്ഭുതങ്ങളുടെ വേദി !മോഹൻലാലിൻറെ മേക്കോവറിനായി ഫ്രാന്‍സില്‍ നിന്നും പ്രത്യേക സംഘം

ഒടിയനു വേണ്ടി മോഹന്‍ലാല്‍ ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ കീഴില്‍ മേക്കോവറിനൊരുങ്ങുന്നു.തടി കുറച്ച് പുതിയ രൂപത്തിലേയ്ക്ക് മാറുന്നതിനായാണ് സൂപ്പര്‍സ്റ്റാര്‍ ഒരുങ്ങുന്നത്.ഏകദേശം 15 കിലോ ഭാരമാണ് കുറയ്ക്കുന്നത്. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന ടീമാണ് സൂപ്പര്‍സ്റ്റാറിനായി എത്തുന്നത.
ഫ്രാന്‍സില്‍ നിന്നുള്ള ടീമില്‍ 25 പേരാണുള്ളത്.
ആദ്യമായിട്ടാണ് ഇങ്ങനെയൊരു ടീമിനെ മലയാളത്തിലെത്തിക്കുന്നത്.നിലവില്‍ 65കാരനായ മാണിക്യന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചു കഴിഞ്ഞിരിക്കുന്നത്.മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി 40 ദിവസത്തെ ഇടവേളയും ഒടിയന്‍ ടീം എടുത്തു.പാലക്കാടും പരിസരത്തുമായി നടന്നു വരുന്ന ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങളാണ് മുമ്ബ് ചിത്രീകരിച്ചിരുന്നത്.
https://www.facebook.com/Malayalivartha