മോഹന്‍ലാലിനെ ഹൃദയ പരിശോധനയ്ക്ക് വിധേയനാക്കി, അപ്പോളോ ആശുപത്രിയിലായിരുന്നു പരിശോധന, ആശുപത്രിയിലെ പ്ലാറ്റിനം സ്യൂട്ടിലുള്ള വി ഐ പി വാര്‍ഡിലായിരുന്നു പ്രവേശിപ്പിച്ചത്

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന് ബംഗളൂരു അപ്പോളോ ആശുപത്രിയില്‍ ഹൃദയപരിശോധന. പ്രമുഖ മാധ്യമമായ മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .പതിവ് ഹൃദയ പരിശോധനകളുടെ ഭാഗമായാണ് ഇന്നലെ മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയത്.
ആശുപത്രിയിലെ പ്ലാറ്റിനം സ്യൂട്ടിലുള്ള വി ഐ പി വാര്‍ഡിലായിരുന്നു പ്രവേശിപ്പിച്ചത്. , വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ട്രെഡ്മില്‍ ടെസ്റ്റിനാണു മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയത്. 10 മിനിറ്റ് സമയമെടുക്കുന്ന ഈ പരിശോധനയിലൂടെ ഹൃദയത്തിന്റെ നേരിയ മാറ്റങ്ങള്‍ പോലും അറിയാന്‍ കഴിയും.
മോഹന്‍ലാലിന്റെ ട്രെഡ്മില്‍ ടെസ്റ്റ് നെഗറ്റീവായിരുന്നു എന്നും തുടര്‍ന്ന് പരിശോധനകള്‍ വേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉള്ളതായും പറയുന്നു. സാധാരണ ഹൃദയദമനികളിലെ ചെറിയ ബ്ലോക്കുകളും വ്യത്യാസങ്ങളും ഇ.സി.ജി യില്‍ വ്യക്തമാകണമെന്നില്ല. എന്നാല്‍ ട്രെഡ്മില്‍ ടെസ്റ്റില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അറിയാന്‍ കഴിയും.
ട്രെഡ്മില്‍ പരിശോധനയില്‍ ഹൃദയത്തിനു ബ്ലോക്കുണ്ട് എന്ന് വ്യക്തമായാലാണ് സാധാരണ തുടര്‍ പരിശോധനകള്‍ക്കുള്ള നിര്‍ദേശം രോഗികള്‍ക്കു നല്‍കുക. ചിട്ടയായ വ്യായാമവും കൃത്യമായ ആയൂര്‍വേദ ആരോഗ്യ പരിപാലന ചികിത്സകളും നടത്തുന്ന താരമാണു മോഹന്‍ലാല്‍. ആയാസകരമായ രംഗങ്ങള്‍ പോലും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണു ചിത്രീകരിക്കുന്നത്.
https://www.facebook.com/Malayalivartha