വില്ലൻ തല്ലി കയറുമ്പോൾ, പ്യഥ്വിരാജ് വേദനിക്കുന്നതെന്തിന്?

വില്ലൻ എക്കാലത്തേയും വലിയ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ശരിക്കും വേദനിക്കുന്ന ഒരാളുണ്ട്. അത് നടൻ പൃഥ്വിരാജാണ്. ചിത്രത്തിൽ വിശാൽ അവതരിപ്പിച്ച വേഷത്തിൽ അഭിനയിക്കേണ്ടിയിരുന്നത് പ്യഥ്വിരാജാണ്.
ഡോ. ശക്തിവേൽ പളനി സ്വാമി എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പ്യഥ്വിയോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് കഥാപാത്രത്തെ ഏറെ ഇഷ്ടമായി. അധികം വണ്ണമില്ലാത്ത, നല്ല പൊക്കമുള്ള, ഇൻഡ്രോവർട്ടായ ഒരു ചെറുപ്പക്കാരനാണ് ശക്തിവേൽ. ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തെ അങ്ങനെയാക്കി തീർത്തത്. ആരോടും ശക്തി അടുക്കാറില്ല. മനസ്സിൽ വിപ്ലവത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കും. ആരെയും പേടിയി ല്ലാതെ എന്തിനെയും ചോദ്യം ചെയ്യുന്ന കഥാപാത്രം.
ശക്തിവേലിനെ നിർമ്മിക്കുമ്പോൾ സംവിധായകന്റെ മനസ്സിൽ ഉണ്ടായിരുന്നത് പൃഥ്വിരാജാണ്. എന്നും വിപ്ലവത്തിന്റെ തിരിവെട്ടമാണ് പൃഥ്വി. എല്ലാവരും അദ്ദേഹത്തെ ആദരവോടെ കാണുന്നതിന് കാരണം അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകളാണ്. അമ്മയിൽ ഉണ്ടായ കലാപങ്ങളിൽ പ്യഥ്വി സ്വീകരിച്ച നിലപാട് അദ്ദേഹത്തെ വ്യത്യസ്തനാക്കി. കഥ രൂപപ്പെട്ടപ്പോൾ പൃഥ്വിയെ കണ്ടു. അദ്ദേഹത്തിനും കഥ ഇഷ്ടമായി. എസ്രയുടെ ചിത്രീകരണത്തിനിടയിലാണ് പൃഥ്വിയോട് കഥ പറഞ്ഞത്. ചിത്രീകരണ തിയതി മാറി മറിഞ്ഞു. അതോടെ പൃഥ്വിയുടെ ഡേറ്റും തിരിഞ്ഞു മറിഞ്ഞു.
മോഹൻലാലിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും താൻ കാരണം ലാൽ സാറിന്റെ ചിത്രം ഷൂട്ടിങ്ങ് താമസിക്കുന്നത് പ്യഥ്വിക്ക് സഹിച്ചില്ല. അതോടെ അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്നു. കേരളത്തിൽ ജനിച്ച് വളർന്ന തമിഴ് കഥാപാത്രമായാണ് അഭിനയിക്കേണ്ടിയിരിന്നത്.
അങ്ങനെയാണ് വിശാലിനെ കണ്ടെത്തിയത്. രണ്ട് സിനിമകൾ മാറ്റി വച്ചാണ് വിശാൽ അഭിനയിച്ചത്. വിശാലും മോഹൻലാലും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇരുപത് ദിവസത്തോളം വിശാൽ ചിത്രത്തിനു വേണ്ടി മാറ്റിവച്ചു. ഓരോ സീനും അഭിനയിക്കുമ്പോൾ മോഹൻലാൽ അഭിനന്ദിച്ചു. മലയാള സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിലും മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും വിശാലിൽ ആഹ്ലാദിക്കുന്നു.
വില്ലൻ എക്കാലത്തേയും വലിയ ഹിറ്റായി മാറുമ്പോൾ പൃഥ്വിയെ അഭിനയിപ്പിക്കാൻ കഴിയാത്തതിൽ സംവിധായകന് സങ്കടമില്ല. വിശാൽ അത്രയും നന്നായത് തന്നെയാണ് കാരണം. എങ്കിലും മോഹൻലാലിനൊപ്പം പൃഥ്വിരാജ് വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് കരുതുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha