താരപുത്രന്മാരുടെ മക്കള്‍ ഒരുമിച്ചെത്തിയ ചിത്രങ്ങൾ വൈറൽ ;ഇരുവരും ഒരുമിച്ച് ഒരു സിനിമയില്‍ വരുമോയെന്നറിയാൻ ആരാധകരുടെ കാത്തിരിപ്പ്

താരപുത്രന്മാര്‍ ഒരുമിച്ച് ഒരേ ഫ്രെയിമിലെത്തിയതാണ് ഇപ്പോഴത്തെ സിനിമാ ലോകത്തെ വാര്‍ത്ത. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുമാണ് ഒന്നിച്ചെത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചത് പോലെ ഇവരും ഒരുമിച്ച് സിനിമയില്‍ എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിന് താഴെ കമന്റുകളും വന്നിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെ നായക അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. മുദ്ദുഗൗവിന് ശേഷം അടുത്ത സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് ഗോകുല്‍.
https://www.facebook.com/Malayalivartha