വില്ലന്റെ പോസ്റ്ററില്‍ മഞ്ജുവാര്യര്‍ക്ക് പ്രാധാന്യമില്ലാത്തതിന് പിന്നില്‍ ?

മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീമിന്റെ വില്ലന്റെ പോസ്റ്ററില്‍ നായിക മഞ്ജുവാര്യര്‍ക്ക് വേണ്ടത്ര പ്രാധാന്യമില്ലെന്ന് ആരാധകരും സോഷ്യല്‍ മീഡിയയും ആരോപിക്കുന്നു. മിക്ക പോസ്റ്ററുകളിലും മോഹന്‍ലാലും വിശാലും ശ്രീകാന്തുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജുവാര്യരെ ചില പോസ്റ്ററുകളില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലുടനീളം ഇല്ലെങ്കിലും തന്റെ കഥാപാത്രമില്ലെങ്കിലും അസാധാരണമായ അഭിനയമാണ് മഞ്ജു കാഴ്ചവയ്ക്കുന്നു. കോമോയില്‍ കിടക്കുന്ന കഥാപാത്രത്തിന് ഇടയ്ക്ക് ഒന്നോ രണ്ടോ മിനിറ്റ് ബോധംവരും. അപ്പോഴുണ്ടാകുന്ന അതികഠിനമായ വേദന തന്റെ കണ്ണുകളിലൂടെയാണ് മഞ്ജുവാര്യര്‍ പ്രകടിപ്പിക്കുന്നത്.
ഫ്ളാഷ്ബാക്കുകളിലൂടെ കടന്ന് വരുന്ന, മഞ്ജുവാര്യരുടെ ഡോ.നീലിമ താരത്തിന്റെ ഇതുവരെ കാണാത്ത അഭിനയപ്രകടനമാണ്. കാമുകിയായും ഭാര്യയായും അമ്മയായും ഡോക്ടറായും അവസാനം മരണത്തോട് മല്ലിടുന്ന രോഗിയായും മഞ്ജുവാര്യര്‍ വിസ്മയിപ്പിക്കുന്നു. കോമോയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന നിമിഷങ്ങളില്‍ മരണവെപ്രാളത്തോടെ, മകളെക്കുറിച്ച് അന്വേഷിക്കുന്ന, ചുറ്റും അവളെ പരതുന്ന ഡോ.നീലിമ പ്രേക്ഷകരുടെ കണ്ണ്‌നനയിക്കുന്നു. തീയേറ്റര്‍ വിട്ടിറങ്ങിയാലും ആ വേദന മനസിനെ പിന്തുടരുന്നു. ഒരാളുടെ വ്യത്യസ്ത ജീവിത മുഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോകുന്നത് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്.
ആരാധകരും സോഷ്യല്‍മീഡിയയും സിനിമയിലെ ചിലരും മഞ്ജുവിന്റെ അഭിനയമികവിനെ വാഴ്ത്തുമ്പോഴും സിനിമയുടെ പോസ്റ്ററുകളില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദിലീപിനെ ഭയന്നാണ് പോസ്റ്ററില്‍ മഞ്ജുവിനെ ഒതുക്കിയെന്നാണ് പ്രധാന ആക്ഷേപം. പലരുടെയും സിനിമകള്‍ കൂവി നശിപ്പിക്കാനും തിയേറ്ററില്‍ നിന്ന് മാറ്റാനും ദിലീപ് ശ്രമിച്ചിട്ടുണ്ടെന്ന് പല നടന്‍മാരും സംവിധായകരും മറ്റും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണോ മഞ്ജവിന് പോസ്റ്ററില്‍ അത്രപ്രാധാന്യം നല്‍കാത്തതെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നുണ്ട്. കാരണം എന്താണെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha