അനുസിത്താര രഞ്ജിത്തിന്റെ സിനിമയില്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെ നായിക

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഹോളിവുഡിലെ പീഡന പരമ്പകള്‍ വരെ പുറത്തുവരുന്നു... മീ ടൂ.. കാമ്പയിന്‍ വരെ ശക്തമായി. മലയാളത്തിലെ തിരക്കേറിയ യുവനടി അനുസിത്താരയ്ക്കും ഇതേക്കുറിച്ച് ചിലത് പറയാനുണ്ട്. അനുവും ഭര്‍ത്താവും പ്ലസ്ടുവിന് പഠിച്ചിരുന്നകാലം മുതല്‍ പ്രണയത്തിലായിരുന്നു. പിന്നീടായിരുന്നു വിവാഹം. അതിന് ശേഷമാണ് സിനിമയിലെത്തിയത്. ഫോട്ടോ ഡിസൈനറായ ഭര്‍ത്താവ് വിഷ്ണു ഹാപ്പി വെഡിംഗ് മുതല്‍ താരം അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും ലൊക്കേഷനില്‍ കൂട്ടുവരും. അതുപോലെ എന്തെങ്കിലും തിരക്കുണ്ടെങ്കില്‍ മാത്രമേ മാതാപിതാക്കളെ ലൊക്കേഷനില്‍ കൂട്ടിക്കൊണ്ട് പോകൂ.
സിനിമയില്‍ സജീവമാവുകയാണെങ്കില്‍ എന്റെ കൂടെ എല്ലായ്‌പ്പോഴും വേണമെന്ന് വിവാഹസമയത്ത് അനു വിഷ്ണുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നെവരെ അത് വിഷ്ണു തെറ്റിച്ചിട്ടില്ല. ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണയില്ലാതെ, ആത്മവിശ്വാസത്തോടെ അഭിനയിക്കാനാവില്ലെന്ന് അനുസിത്താര വിശ്വസിക്കുന്നു. ക്യാപ്റ്റന്‍, ആന അലറോടലറല്‍ എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം രഞ്ജിത്ത് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനെ നായകനാക്കി ചെയ്യുന്ന ബിലാത്തി വിശേഷത്തില്‍ അഭിനയിച്ച് തുടങ്ങും. രാമന്റെ ഏദന്‍തോട്ടം, ഹാപ്പി വെഡിംഗ്, സര്‍വോപരി പാലാക്കാരന്‍ അങ്ങനെ തനിക്ക് ലഭിക്കുന്ന എല്ലാ ചിത്രങ്ങളും കഥാപാത്രങ്ങളും വ്യത്യസ്തമായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം തനിക്ക് ഷോക്കായിരുന്നെന്നും അനുസിത്താര ഓര്‍ക്കുന്നു. ഇക്കാലത്ത് പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. തനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയാണെന്നും താരം വെളിപ്പെടുത്തി. എപ്പോഴും കൂടെയൊരാള്‍ വേണം. സിനിമയില്‍ എത്തിയപ്പോള്‍ കൂട്ടിന് ഭര്‍ത്താവുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച് അത് വലിയ ധൈര്യമാണെന്നും അനുസിത്താര പറഞ്ഞു. പണ്ട് കാലത്ത് മാതാപിതാക്കളായിരുന്നു നടിമാര്‍ക്ക് കൂട്ട് വന്നിരുന്നത്. എന്നാല്‍ ന്യൂജെന്‍കാലത്ത് ചില നടിമാര്‍ ഒറ്റയ്ക്കും വരുന്നുണ്ട്.
https://www.facebook.com/Malayalivartha