ഒടിയന്റെ ഷൂട്ടിംഗിനിടെ നടത്തിയ വ്യാജ പ്രചരണം പൊളിഞ്ഞു; ധൈര്യത്തോടെ മോഹൻലാൽ

മോഹൻലാൽ നായകനാകുന്ന ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം നടക്കാനിടയില്ലെന്ന ദിലീപ് ആരാധകരുടെ സ്വപ്നം വിഫലമാകുന്നു. 2018 ജനുവരി 19 മുതൽ ശ്രീകുമാർ മേനോൻ ചിത്രത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കും. ഒടിയൻ ചിത്രീകരണം പൂർത്തിയാക്കുന്നതിനിടയിലാണ് എം.ടി യുടെ രണ്ടാമൂഴം നടക്കില്ലെന്ന പ്രചരണം വ്യാപകമായത്. ശ്രീകുമാർ മേനോനും ദിലീപും തമ്മിലുള്ള വ്യക്തിപരമായ നീരസങ്ങളാണ് ചിത്രം മുടങ്ങിയെന്ന തരത്തിലുള്ള പ്രചരണങ്ങൾക്ക് കാരണമായത്.
സംവിധായകൻ ശ്രീകുമാർ ഇതിന് മറുപടി പറഞ്ഞ് മടുത്തു. ഒടുവിൽ എം.ടിയോട് പോലും ആരാധകർ എഴുതി ചോദിക്കാൻ തുടങ്ങി. കത്തുകൾക്കു മറുപടി നൽകുന്ന പതിവില്ലാത്തതിനാൽ എം.ടി. ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയില്ല.
മോഹൻലാലിനും ഇത് സംബന്ധിച്ച് ധാരാളം ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. തന്റെ സ്വപ്ന പദ്ധതി നടക്കുമെന്ന് അദ്ദേഹത്തിനറിയാം. എന്നാലിപ്പോൾ ശ്രീകുമാർ മേനോൻ തന്നെ താൻ ചിത്രത്തിന്റെ പ്രവർത്തനം ആരംഭിക്കുകയാണെന്ന വാർത്ത ട്വീറ്റ് ചെയ്തു. അതോടെ ദിലീപ് ഭക്തരുടെ ഉറക്കം കെട്ടു . വില്ലൻ സിനിമ വൻ വിജയതോടെ ദിലീപ് ഭക്തർ അസ്വസ്ഥരാണ്. മഞ്ജു വാര്യരുടെ അഭിനയം എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു . അപ്പോൾ മഞ്ജുവിന് ചിത്രത്തിൽ വേണ്ടത്ര പ്രാധാന്യമില്ലെന്ന് പ്രചരിപ്പിച്ചു. അതിനെയും മഞ്ജു അതിജീവിച്ചു.
വില്ലന്റെ തുടക്കത്തിൽ ഓൾ കേരള മഞ്ജു വാര്യർ ഫാൻസ് അസോസിയേഷന് നന്ദി പറഞ്ഞതിലും ഭക്തൻമാർ അസ്വസ്ഥരാണ്. ശ്രീകുമാറും മഞ്ജു വാര്യരും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭക്തർ രണ്ടാമൂഴത്തിന് എതിരെ തിരിഞ്ഞത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു എന്നാണ് ശ്രീകുമാറിന്റെ ട്വീറ്റ്. ജനുവരി 19 മുതൽ രാവും പകലും താൻ ചിത്രത്തിന്റെ പിന്നണിയിലുണ്ടാകും. 1000 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ഗൾഫിലെ വ്യവസായി ബി ആർ ഷെട്ടിയാണ് നിർമ്മാതാവ്. ഇന്ത്യൻ സിനിമ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും ഇത്. ഭീമനായാണ് മോഹൻലാൽ വേഷമിടുന്നത്. 2018 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. 2020ൽ ചിത്രം റിലീസാകും. ആദ്യഭാഗം പുറത്തിറങ്ങി 4 മാസം കഴിയുമ്പോൾ രണ്ടാം ഭാഗം പുറത്തിറങ്ങും. അഞ്ച് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്.
ഒടിയന്റെ ബാക്കി ജോലികൾ കാരണമാണ് ശ്രീകുമാറിന് ചിത്രത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നത്. എം ടി തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞു. ചിത്രത്തിന്റെ തീരുമാനം വന്നപ്പോൾ തന്നെ എം.ടി.തിരക്കഥ എഴുതി തുടങ്ങിയിരുന്നു. പലവട്ടം ശ്രീകുമാർ കോഴിക്കോട്ട് എം.ടിയുടെ വീട്ടിലെത്തി ചർച്ചകൾ നടത്തി. മോഹൻലാലും എം.ടിയുമായി സംസാരിച്ചിട്ടുണ്ട്.
വിൽപനയിൽ റെക്കോർഡിട്ട പുസ്തകമാണ് എം.ടിയുടെ രണ്ടാമൂഴം. അനേകം തലമുറകളെ ആകർഷിച്ച പുസ്തകമാണ് രണ്ടാമൂഴം. സിനിമയും അങ്ങനെ തന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha