പുലിമുരുകന് ശേഷം വൈശാഖ് വരുന്നു ; ക്യാമ്പസ് പ്രണയവുമായി വീണ്ടും നിവിൻ പോളി

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്' ശേഷം വൈശാഖ് പുതിയ ചിത്രവുമായി വരുന്നു. പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ.
വൈശാഖ്-നിവിന്‍ കൂട്ടുകെട്ടില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ പടം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകൾ കഴിഞ്ഞ കുറെ നാളുകളായി പുറത്തുവന്നിരുന്നു എന്നാൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ ഈ വാര്‍ത്ത നിഷേധിച്ചു. സിനിമയില്‍ നിവിന്‍ പോളി ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ക്യാമ്പസ് പ്രണയം ഇതിവൃത്തമാകുന്ന ചിത്രത്തില്‍ കുടുംബ പ്രേക്ഷകരെക്കൂടി തീയേറ്ററില്‍ എത്തിക്കാനുള്ള ചേരുവകള്‍ ഉണ്ടെന്നാണ് ഉദയകൃഷ്ണ അവകാശപ്പെടുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കായംകുളം കൊച്ചുണ്ണി, മൂത്തോന്‍, ഹേയ് ജൂഡ് തുടങ്ങിയവയാണ് നിവിന്‍പോളിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണതിരക്കിലാണ് നിവിൻ ഇപ്പോൾ അതിനു ശേഷം ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലും നിവിൻ അഭിനയിക്കും.
https://www.facebook.com/Malayalivartha