ഞാനാണ് ജിമിക്കി കമ്മല്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ കീറി മുറിച്ച് വിമര്‍ശിച്ചേനേ, ആ പാട്ട് ഞാനാണ് കംപോസ് ചെയ്ത് ഇറക്കിയിരുന്നതെങ്കില്‍ കേരളത്തില്‍ സുനാമിയും ഭൂകമ്പവും ഉണ്ടാകുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്

സൈബര്‍ ലോകത്ത് തംരംഗം തീര്‍ത്ത ജിമിക്കി കമ്മല്‍ പാട്ട് താനാണ് ഉണ്ടാക്കിയിരുന്നതെങ്കില്‍ വാക്കുകളടക്കം കീറി മുറിച്ച് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഒരു ബിസിനസ് എന്ന നിലയില്‍ ആ പാട്ട് നല്ല രീതിയില്‍ വിറ്റു പോയെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഒരു സക്‌സസ് ഫുള്‍ വ്യക്തിയുടെ പേരില്‍ ഇറങ്ങിയത് കൊണ്ട് ജിമ്മിക്കി കമ്മലിനെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ സഹായകമായി. താനാണ് ആ പാട്ടെഴുതി കംപോസ് ചെയ്ത് ഇറക്കിയിരുന്നതെങ്കില്‍ കേരളത്തില്‍ സുനാമിയും ഭൂകമ്പവും ഉണ്ടാകുമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
കലയെയോ സംഗീതത്തെയോ പ്രോത്സാഹിപ്പിക്കാന്‍ അല്ല ആരും സിനിമ എടുക്കുന്നതെന്നും ആത്യന്തികമായ ലക്ഷ്യം പണം തന്നെയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സന്തോഷ് പണ്ഡിനെ കളിയാക്കി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു.
https://www.facebook.com/Malayalivartha