ഇര പറയുന്നത് ദിലീപിന്റെ ജീവിതം, പോലീസ് കുറ്റവാളിയാക്കിയ സൂപ്പർ താരത്തിന്റെ കഥ

വൈശാഖും ഉദയ ക്യഷ്ണയും നിർമ്മിക്കുന്ന ആദ്യ ചിത്രം പറയുന്നത് നടൻ ദിലീപിന്റെ ജീവിതം. ഒരു തെറ്റും ചെയ്യാത്ത ദിലീപിനെ പോലീസുകാർ കുറ്റവാളിയാക്കിയ കഥയാണ് വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് സംവിധാനം ചെയ്യുന്ന സിനിമ പറയുന്നത്. കുറ്റവാളിയാക്കിയ യുവാവ് കുറ്റകൃത്യത്തിൽ നിന്നും കരകയറാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്.
ഇര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇര മറ്റാരുമല്ല ദിലീപാണ്. തന്റേടിയായ സ്ത്രീയുടെ പ്രതികാരത്തിന്റെ കഥയാണ് സിനിമയിലെ രണ്ടാം ലൈൻ. നായകൻ ദിലീപാകുമ്പോൾ തന്റെടിയായ നായിക സ്വാഭാവികമായും മഞ്ജു വാര്യർ ആയിരിക്കും. ചിത്രം സസ്പെൻസ് ത്രില്ലറാണെന്നാണ് പറയുന്നത്. സിനിമാരംഗത്ത് ചിത്രം ചർച്ച ചെയ്യപ്പെടും എന്ന അവകാശവാദവുമുണ്ട്.
നമ്മുടെ നാട്ടിൽ നിരവധി നിരപരാധികൾ ഇരകളായി തീരുന്നുണ്ടെന്നാണ് ചലച്ചിത്രകാരൻമാർ പറയുന്നത്. ദിലീപ് ഇരയാണോ വേട്ടക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ജനമാണ്. തന്റെ തിരപരാധിത്വം തെളിയിക്കാൻ ചെറുപ്പക്കാരനായ താരം നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർക്കൊപ്പം മിയയും ലെനയും അഭിനയിക്കും. നവീൻ ജോണാണ് തിരക്കഥ.
ചിത്രം നിർമ്മിക്കുന്നത് ദിലീപാണോ എന്ന് വ്യക്തമല്ല. വൈശാഖും ഉദയ ക്യഷ്ണയും മലയാളത്തിലെ മികച്ച ചലച്ചിത്ര പ്രവർത്തകരാണ്. ഇവർ ഇങ്ങനെയൊരു ചിത്രം നിർമ്മിക്കുന്നതിന്റെ കാരണവും വ്യക്തമല്ല.
മലയാളത്തിലെ സൂപ്പർ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് പറയുമ്പോൾ അത് ദിലീപാണെന്ന് വ്യക്തമാണ്. രാമലീല എന്ന ചിത്രത്തിന്റെ വലിയ വിജയം സിനിമാക്കാരെ ആകർഷിച്ചിരിക്കാം. ഏതായാലും ഒരു സൂപ്പർ ഹിറ്റിന്റെ ഒരുക്കമാണ് പുരോഗമിക്കുന്നത്. വൈശാഖ് -ഉദയകൃഷ്ണ പ്രൊഡക്ഷൻസ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. നവാഗതർക്ക് കൂടുതൽ അവസരം നൽകുകയാണ് ലക്ഷ്യം. സംഗതി സത്യമാണെങ്കിൽ ദിലീപിനെ വെള്ളപൂശാനുള്ള ശ്രമമായിരിക്കും അത്.
https://www.facebook.com/Malayalivartha