കുഞ്ഞാലിമരയ്ക്കാരാകാൻ മോഹൻലാലിനു പിന്നാലെ മമ്മൂട്ടിയും ; അണിയറയിൽ ഒരുങ്ങുന്നത് പ്രിയദർശന്റെയും സന്തോഷ് ശിവന്റെയും വമ്പൻ പ്രോജക്ടുകൾ

മോഹന്‍ലാലിനു പിന്നാലെ മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരാകുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഓഗസ്റ്റ് സിനിമാസാണ് നിര്‍മിക്കുന്നത്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
നേരത്തെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാരായി മോഹന്‍ലാല്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി എത്തുമെന്ന് നിര്‍മാതാവ് ഷാജി നടേശന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കേരള ചരിത്രത്തില്‍ പ്രാധാന്യമുള്ള കുഞ്ഞാലിമരയ്ക്കാരുടെ വ്യക്തമായ ചിത്രം ലഭിക്കാനുള്ള ഗവേഷണത്തിലാണ് താനെന്നും പത്തു മാസത്തിനകം ഗവേഷണം പൂര്‍ത്തിയാകുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ മാത്രമാണിന്നുള്ളത്. ചരിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .
https://www.facebook.com/Malayalivartha