ഒരേ ചരിത്രപുരുഷനെ അവതരിപ്പിക്കാൻ തയ്യാറായി മമ്മൂട്ടിയും മോഹന്‍ലാലും; ആകാംഷയോടെ ആരാധകരും

ഒരു കഥാപാത്രവുമായി രണ്ടു വിഖ്യാത സംവിധായകര്‍ എത്തിയതോടെ കോഴിക്കോടന്‍ വീരന്‍ കുഞ്ഞാലി മരയ്ക്കാർ എന്ന ചരിത്ര പുരുഷന്റെ കഥാപാത്രം ചെയ്യാന്‍ മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാറാകുന്ന രണ്ടു വ്യത്യസ്ത വാര്‍ത്തകള്‍ വന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കുന്നു എന്ന വര്‍ത്തമാനം പുറത്തു വന്നതിന് തൊട്ടു പിന്നാലെ മമ്മൂട്ടിയെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകന്‍ സന്തോഷ്ശിവന്‍ സിനിമ ചെയ്യുന്ന വാര്‍ത്തയും വന്നിരിക്കുന്നത്. രണ്ടും ബിഗ് ബഡ്ജറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്തോഷ്ശിവന്റെ കുഞ്ഞാലിമരയ്ക്കാര്‍ ആഗസ്റ്റ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്ന് തിരക്കഥ ഒരുക്കുമെന്നും തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യുമെന്നും മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നിവിടങ്ങളില്‍ നിന്നും താരങ്ങള്‍ ഉണ്ടാകുമെന്നും കേള്‍ക്കുന്നു. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
മോഹന്‍ലാലിന്റെയും പ്രിയന്റെയും കുഞ്ഞാലിമരയ്ക്കാറെക്കുറിച്ചും ബിഗ് ബഡ്ജറ്റെന്നും വിവിധഭാഷാചിത്രമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പത്തിന് ശേഷം ഇരുവരും ഒരു വന്‍ ബജറ്റ് ചിത്രമാണ് പ്‌ളാന്‍ ചെയ്തിരിക്കുന്നതെന്നും ഇത് മിക്കവാറും കുഞ്ഞാലി മരയ്ക്കാര്‍ ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും പൂര്‍ത്തിയാകാന്‍ 10 മാസമെങ്കിലും വേണ്ടി വരുമെന്നും പറഞ്ഞിരുന്നു. അതേസമയം സിനിമയില്‍ മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങളെ തീരുമാനിച്ചിട്ടില്ല.
പുറം ലോകം അധികം കണ്ടിട്ടില്ലാത്ത കുഞ്ഞാലിമരയ്ക്കാറുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. മോഹന്‍ലാലുമൊത്തുള്ള ഈ സിനിമയായിരിക്കും പ്രിയന്‍ ഇനി മലയാളത്തില്‍ ഒരുക്കാന്‍ പോകുന്നത്. അതേസമയം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്ക് ചെയ്യുന്ന തിരക്കിലായിരിക്കുന്ന പ്രിയന്‍ അതിന് ശേഷം ഒരു ബോളിവുഡ് സിനിമ കൂടി കഴിഞ്ഞ ശേഷമേ ഈ സിനിമയിലേക്ക് വരു.
പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ തീരത്ത് വിദേശാധിപത്യത്തിനെതിരേ ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തയാള്‍ എന്ന നിലയിലാണ് കുഞ്ഞാലിമരയ്ക്കാര്‍ കേരള ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സാമൂതിരിയുടെ പടത്തലവനും കപ്പല്‍ യുദ്ധത്തില്‍ കേമനുമായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ പോര്‍ച്ചുഗീസുകാരുടെ കടന്നുകയറ്റത്തെ ശക്തമായി ചെറുത്ത പോരാളിയായിരുന്നു.
https://www.facebook.com/Malayalivartha