വാഹനനികുതി വിവാദത്തിൽ ഫഹദിന്റെ കുറ്റസമ്മതം ; ബെന്‍സ് കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് താരം

ബെന്‍സ് കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചിട്ടുണ്ട്, പോണ്ടിച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിലുടന്‍ രജിസ്ട്രേഷന്‍ മാറുമെന്നും താരം അറിയിച്ചു.മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയിലാണ് ഫഹദ് ഈ കാര്യം അറിയിച്ചത്.പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പർ പ്ലേറ്റ്കള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha