ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഔദ്യോഗിക അംഗീകാരം ;വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഔദ്യോഗിക അംഗീകാരം ലോകത്തെ അറിയിച്ച് പത്മപ്രിയ

ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മ വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഔദ്യോഗിക അംഗീകാരം. പത്മപ്രിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ട്വീറ്റിന്റെ തുടക്കം. ഈ കൂട്ടായ്മ എനിക്കും മലയാളസിനിമയിലെ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ടതാണെന്നും പത്മപ്രിയ പറയുന്നു.
മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സിനിമക്കകത്ത് സ്ത്രീകൂട്ടായ്മ എന്ന ആശയം രൂപപ്പെട്ടത്. നടിമാരും സംവിധായകരും ഉള്‍പ്പെടുന്ന വനിതകള്‍ ആണ് കൂട്ടായ്മയില്‍ ഉള്ളത്. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം.
https://www.facebook.com/Malayalivartha