ആഡംബര വാഹന നികുതി വെട്ടിപ്പിൽ സുരേഷ് ഗോപിക്കു നോട്ടീസ് ;നോട്ടീസയച്ചത് എംപിയെന്ന നിലയില്‍ ഒൗദ്യോഗികമായി ഉപയോഗിക്കുന്ന വാഹനത്തിന്

ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിച്ച സംഭവത്തില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്. തിരുവനന്തപുരം ആര്‍ടിഒയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഈ മാസം 13ന് മുന്‍പ് നേരിട്ടു ഹാജരായി വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചു. വാഹനം മേടിച്ച് ഏറെക്കാലമായിട്ടും രജിസ്ട്രേഷന് പുതുച്ചേരിയില്‍നിന്നു കേരളത്തിലേക്കു മാറ്റാത്തതു സംബന്ധിച്ചും സുരേഷ് ഗോപി വിശദീകരിക്കണമെന്നു നോട്ടീസില്‍ പറയുന്നു.
പോണ്ടിച്ചേരിയിലെ ഫ്ളാറ്റിന്റെ വിലാസത്തില്‍ തന്റെ ഒഡി ക്യൂ 7 രജിസ്റ്റര്‍ ചെയ്താണ് സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയത്. ഈ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കാറാണ് സുരേഷ് ഗോപി എംപിയെന്ന നിലയില്‍ തന്റെ ഒൗദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതും.
https://www.facebook.com/Malayalivartha