മലയാളത്തിന്റെ പ്രിയ ലേഡി സൂപ്പർ സ്റ്റാറിനെ പുകഴ്ത്തി വീണ്ടും സൈബർലോകം

മഞ്ജു വാര്യര്‍ എന്ന് കേള്‍ക്കുമ്പോൾ മലയാളി മനസ്സില്‍ ഓടിയെത്തുന്ന കഥാപാത്രങ്ങളും സിനിമയും ഒരുപാടാണ്. ഒരു നല്ല അഭിനേത്രി എന്നതിനപ്പുറം മികച്ചൊരു സാമൂഹ്യ സ്നേഹിയും സ്ത്രീയുമാണ് മഞ്ജു എന്നാണ് ആരാധകരുടെ പക്ഷം. മലയാളത്തില്‍ സൂപ്പര്‍ ലേഡി എന്ന വിളിപ്പേരിന് അര്‍ഹയായ ഏക നായിക
എന്നാല്‍ ആ അഹങ്കാരമോ താരജാഡയോ തലക്കനമോ ഒന്നും തന്നെ മഞ്ജുവിനില്ല. സാധാരണക്കാരിലും സാധാരണക്കാരി. ഒരു ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഒരു മടിയുമില്ലാതെ കൊച്ചുകുട്ടിയെ പോലെ നോക്കി നോക്കി ചെയ്യും. അതാണ് മഞ്ജു വാര്യര്‍.. അത്രയേ ഉള്ളൂ മഞ്ജു വാര്യര്‍.
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡില്‍ മഞ്ജു വാര്യര്‍ വന്നപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് പറയുന്നത്.അതിഥിയായി വരുന്നവരെയൊക്കെ ഡാന്‍സ് ചെയ്യിപ്പിയ്ക്കുക എന്നത് ഡി ഫോര്‍ ഡാന്‍സിന്റെ ഫ്ളോറിലെ ഒരു കീഴ് വഴക്കമാണ്. കരിങ്കുന്നം സിക്സസ് എന്ന സിനിമയുടെ പ്രമോഷനുമായി വന്നപ്പോഴാണ് മഞ്ജുവിന് ഡാന്‍സ് ചെയ്യേണ്ടി വന്നത്.
പ്രണയ വര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ 'കണ്ണാടി കൂടും കൂട്ടി' എന്ന ഹിറ്റ് ഗാനത്തിലെ പാട്ടിനാണ് മഞ്ജു ചുവടുവച്ചത്. പ്രസന്ന മാസ്റ്റര്‍ സ്റ്റെപ്പുകള്‍ കാണിച്ചുകൊടുക്കുമ്ബോള്‍ അത് നോക്കി നോക്കി നിഷ്കളങ്കമായി മഞ്ജു ഡാന്‍സ് ചെയ്തു. സിനിമയില്‍ സുരേഷ് ഗോപിയ്ക്കൊപ്പമാണ് മഞ്ജു ഈ ഗാനരംഗത്ത് എത്തിയത്.
വളരെ ചെറിയ മൂവ്മെന്റ്സ് ആണെങ്കിലും അത് അത്രമേല്‍ പെര്‍ഫക്‌ട് ആയിട്ടാണ് മഞ്ജു ചെയ്യുന്നത്. ഒരു പ്രൊഫഷണല്‍ ഡാന്‍സറായതിനാലാണ് മഞ്ജുവിന് അതിന് സാധിയ്ക്കുന്നത്.വളരെ പഴയ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ജു ആരാധകര്‍ കുത്തിപ്പൊക്കിയതാണ്. എന്ത് തന്നെയായാലും മഞ്ജുവിന്റെ ഡാന്‍സ് വൈറലാകുന്നുണ്ട്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha