സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം നിളയില്‍ നിമഞ്ജനം ചെയ്തു

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം ത്രിമൂര്‍ത്തി സംഗമ സ്ഥാനമായ തിരുന്നാവായ നിളയില്‍ നിമഞ്ജനം ചെയ്തു. ഇന്നലെ രാവിലെ ശശിയുടെ ഭാര്യയും നടിയുമായ സീമ മകള്‍ അനു, ശശിയുടെ സഹോദരങ്ങളായ ശശാങ്കന്‍, സതീഷ്, ഷൈലജ എന്നിവര്‍ പട്ടില്‍ പൊതിഞ്ഞ മണ്‍കലശത്തില്‍ ചിതാഭസ്മവുമായി നാവാമുകുന്ദ ക്ഷേത്രാങ്കണത്തിലെത്തി.
തുടര്‍ന്ന് ക്ഷേത്രമതിലിനു പുറത്ത് നിളയോ രത്തായി പ്രത്യേകം കെട്ടിയ പന്തലിനു ചുവട്ടില്‍നിമജ്ഞന കര്‍മ്മങ്ങള്‍ .അതിനു ശേഷം ചിതാഭസ്മകലശം സഹോദരന്‍മാരായ ശശാങ്കനും സതീഷും നിളയിലിറങ്ങി ചിതാഭസ്മം നിളയില്‍ ഒഴുക്കി. പിന്നീട് ബലിക്കടവിലെത്തിയ സീമ അടക്കമുള്ളവര്‍ ശശിക്ക് വേണ്ടി കറുകത്തലപ്പില്‍ നീര്‍ വീഴ്ത്തി ബലിതര്‍പ്പണം നടത്തി.
ചടങ്ങുകള്‍ക്ക് ദേവസ്വം കര്‍മ്മി ബ്രഹ്മാനന്ദന്‍ നേതൃത്വം നല്‍കി. ബലിതര്‍പ്പണത്തിനു ശേഷം സീമയും മകളും ശശിയുടെ സഹോദരങ്ങളും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ശശിയുടെ ആത്മാവിന്റെ മോക്ഷത്തിനായി തില ഹോമം അടക്കമുള്ള വഴിപാടുകള്‍ ചെയ്തു.
https://www.facebook.com/Malayalivartha