മലയാളത്തിൽ ഒരു കുഞ്ഞാലിമരയ്ക്കാർ മതി ; പിന്മാറ്റം അറിയിച്ച് സംവിധായകൻ

കഴിഞ്ഞ ഒരാഴ്ചക്കാലമായി മലയാള സിനിമയിലെ സജീവ ചർച്ചാവിഷയമായിരുന്നു കുഞ്ഞാലിമരയ്ക്കാർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാറായി എത്തുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തി. മമ്മൂട്ടി നായകനായ ചിത്രം സന്തോഷ് ശിവനും മോഹൻലാൽ നായകനായ ചിത്രം പ്രിയദർശനും സംവിധാനം ചെയ്യും എന്നാണ് പുറത്തു വന്ന വാർത്തകൾ. എന്നാൽ മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലി മരയ്ക്കാര്‍ വേണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കിയതോടെ മോഹൻലാൽ ആരാധകർ നിരാശയിലായിരിക്കുകയാണ്.
മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായി ഒരു പ്രൊജക്‌ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ആ വിഷയത്തില്‍ മറ്റൊരു സിനിമ വേണ്ട എന്ന നിലപാടിലാണ് മോഹന്‍ലാലെന്നും അറിയുന്നു. കുഞ്ഞാലി മരയ്ക്കാര്‍ 2 എന്ന പേരില്‍ എടുക്കാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍, പ്രിയന്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല. പ്രിയദര്‍ശന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും നിര്‍മാതാവ് സന്തോഷ് ടി കുരുവിള മോഹന്‍ലാലിനെ നായകനാക്കി എടുക്കുന്ന കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ച് കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha