മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നതെങ്ങനെ? എന്തിന്?

സൂപ്പര്‍താരം മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നു. അതും പതിനെട്ട് കിലോ. അതിനായുള്ള ചികില്‍സയും വര്‍്ക്കൗട്ടും ആരംഭിച്ചു കഴിഞ്ഞു. വിദേശത്ത് നിന്ന് ഡോക്ടര്‍മാരും ട്രെയിനര്‍മാരും ബാംഗ്ലൂരിലെത്തി. അതിന് മുന്നോടിയായാണ് കഴിഞ്ഞയാഴ്ച ബാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയില്‍ താരം പരിശോധനകള്‍ നടത്തിയത്. ശരീരത്തിന്റെ എല്ലാ അവസ്ഥകളും മനസിലാക്കിയ ശേഷമേ ചികില്‍സ തുടങ്ങാനാവൂ. കാരണം ചികില്‍സയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങളും മറ്റും ഉണ്ടാകാതിരിക്കാനാണിത്. കടുത്ത ആഹാര നിയന്ത്രണവും പരിശീലനവുമാണ് വിദേശത്ത് നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെയും ട്രെയിനര്‍മാരുടെയും കീഴില്‍ നടക്കുന്നത്.
എല്ലാവര്‍ഷവും കര്‍ക്കിട മാസത്തില്‍ താരം ശരീരഭാരം കുറയ്ക്കാറുണ്ട്. തൃശൂരിലുള്ള ഒരു മനയിലാണ് ചികില്‍സ നടത്തുന്നത്. എന്നാല്‍ സിനിമയ്ക്ക വേണ്ടി താരം ഇത്രയും ഭാരം കുറയ്ക്കുന്നത് ആദ്യമായാണ്. മുമ്പ് ദേവദൂതന്‍ സിനിമയില്‍ അഭിനയിക്കും മുമ്പ് മോഹന്‍ലാല്‍ നന്നായി ഭാരം കുറച്ചിരുന്നു. എന്നാലത് സിനിമയില്‍ അഭിനയിക്കുന്നതിനായി ആയിരുന്നില്ല. ചേട്ടന്‍ പ്യാരിലാല്‍ മരിച്ച ശേഷം മൂന്ന് മാസം താരം ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നില്ല. ആ സമയത്ത് നന്നായി ഡയറ്റ് ചെയ്ത് ഭാരം കുറയ്ക്കുകയായിരുന്നു. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി താരം പാല്‍കഞ്ഞിയും ഏത്തയ്ക്കാ പുഴുങ്ങിയതുമാണ് സാധാരണ കഴിക്കുന്നത്. വില്ലന്റെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച താരം ഭാരം കുറയ്ക്കാന്‍ പോയിരുന്നു.
ഒടിയനിലെ രണ്ടാമത്തെ ഗെറ്റപ്പിനായാണ് ഇപ്പോള്‍ ഭാരം കുറയ്ക്കുന്നത്. നവംബര്‍ പത്തിന് ഒടിയന്റെ മൂന്നാം ഷെഡ്യൂള്‍ തുടങ്ങുമെങ്കിലും 27നേ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യൂ. ആദ്യത്തെ ഗെറ്റപ്പില്‍ വൃദ്ധനായാണ് താരം എത്തുന്നത്. രണ്ടാമത്തേതില്‍ യുവാവായിരിക്കും. വിഷ്വല്‍ എഫക്‌സിന്റെ സാധ്യതയും ഇതിനായി തേടുന്നുണ്ട്. എന്നാല്‍ വണ്ണം ഇതിലൂടെ മാറ്റാനാവില്ല. അതുകൊണ്ട് കഥാപാത്രത്തിനായി എന്തും ചെയ്യാന്‍ താരം തയ്യാറാവുകയായിരുന്നു. പാലക്കാട്ടെ വാളയാര്‍ ഡാമിന് അടുത്തുള്ള കൂറ്റന്‍ പേരാല്‍ മരത്തിനുള്ളിലാണ് ഒടിയന്റെ ക്‌ളൈമാക്‌സ് ഫൈറ്റുകള്‍ ചിത്രീകരിച്ചത്. അതിനായി മോഹന്‍ലാല്‍ ഏറെ കഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha