"പ്രണയസാഫല്യം" ശ്രുതി മേനോന്‍ വിവാഹിതയായി

നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസ് ചെയ്യുന്ന സഹില്‍ ടിംപാടിയയാണ് ശ്രുതിയുടെ വരന്‍.ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍. താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി അറിയിച്ചിരുന്നു. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി സിനിമയിലേക്ക് എത്തുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, മുല്ല, അപൂര്‍വരാഗം, ഇലക്‌ട്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് ആണ് ശ്രുതി അവസാനമായി അഭിനയിച്ച ചിത്രം. ഇതിലെ ശ്രുതിയുടെ അനിത എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha