പെണ്ണുങ്ങള്‍ക്കിഷ്ടം മമ്മൂട്ടിയെ...കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമോ..?

കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സിനിമകള്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഫാന്‍സിന് വേണ്ടി പ്രത്യേക പ്രദര്‍ശനവും ഒരുക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധം പോലെയായി മാറിയിരിക്കുന്ന സമയമാണ് .
മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍ ഫാന്‍സ് ഷോകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതുവെരയുള്ള റെക്കോര്‍ഡുകളെയെല്ലാം പിന്നിലാക്കാനുള്ള പുറപ്പാടിലാണ് മമ്മൂട്ടി ഇപ്പോള്‍. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന് വേണ്ടി ലേഡിസ് ഫാന്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തമാകുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചെങ്ങന്നൂരിലാണ് ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്.മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമായ മാസ്റ്റര്‍പീസിലൂടെയാണ് ഈ നേട്ടം സ്വന്തമാകാന്‍ പോകുന്നത് .
അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത് .മൂന്നു നായികമാരുള്ള ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha