എന്നെ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെടുത്തിയത് മോഹന്‍ലാല്‍, 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് ആ ചിത്രം എടുത്തത്, സിനിമയില്‍ നേരിട്ട വന്‍ ചതികളെക്കുറിച്ച് ടോമിച്ചന്‍ പറയുന്നു

സിനിമയിലെ ചതിക്കുഴിയില്‍ നിന്ന് കൂടെ നിന്ന് രക്ഷിച്ചത് മോഹന്‍ലാല്‍ ആണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളക് പാടം പറയുന്നു. 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് ഫഌഷ്' ചിത്രം തന്റെ തലയില്‍ കെട്ടിവച്ചത്.പുലിമുരുകന്‍, രാമലീല എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തോടെ രാശിയുള്ള നിര്‍മാതാവെന്ന പേര് ഇദ്ദേഹത്തിന് നേടാനായി.
എന്നാല്‍ ഇദ്ദേഹത്തിന്റെ ആദ്യകാലം വലിയ പരാജയങ്ങള്‍ ആയിരുന്നു.സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ പരാജയ ചിത്രം ഫ്‌ളാഷ് തന്റെ തലയില്‍ കെട്ടി വച്ചതാണെന്നു ടോമിച്ചന്‍ പറയുന്നു.2007ല്‍ പുറത്തിറങ്ങിയ ചിത്രം പലരും പാതിവഴയില്‍ ഉപേക്ഷിച്ചതായിരുന്നു.
45 ലക്ഷം മുടക്കിയാല്‍ മതിയെന്ന് പറഞ്ഞ് തന്റെ തലയില്‍ കെട്ടിവച്ച ചിത്രം പൂര്‍ത്തിയാകാന്‍ ഒന്നേകാല്‍ കോടി രൂപ വേണ്ടി വന്നു. മോഹന്‍ലാല്‍ കൂടെ നിന്നത് കൊണ്ട് മാത്രമാണ് പിടിച്ച നിന്നതെന്നും മറ്റൊരു ചിത്രം ചെയ്യാമെന്ന് വാക്ക് തന്നെന്നും ടോമിച്ചന്‍ മുളക് പാഠം പറയുന്നു.പുലിമുരുകന് മുന്‍പ് ചെയ്ത നാല് സിനിമകള്‍ വന്‍ പരാജയമാരുന്നു.
സിനിമ വിജയ പരാജയങ്ങള്‍ ഉറപ്പില്ലാത്ത രംഗമാണെന്നും 4 ചിത്രങ്ങളുടെ പരാജയത്തിലൂടെ 10 കോടിയാണ് നഷ്ടമുണ്ടായതെന്നും ടോമിച്ചന്‍ പറയുന്നു.ചിലപ്പോള്‍ ഒരു രൂപ പോലും കിട്ടാതിരിക്കാമെന്നു മാത്രമല്ല,വന്‍ നഷ്ടവും ഉണ്ടാകും.പുലിമുരുകനില്‍ നഷ്ടമാണ് പ്രതീക്ഷിച്ചത്. ഞാന്‍ തകരുമെന്നായിരുന്നു പലരും കരുതിയിരുന്നത്.
സാമ്പത്തികമായി ഞാന്‍ ചെറിയ പ്രശ്‌നത്തില്‍ പെട്ടിരുന്നു എന്നത് സത്യമാണ്.ഗള്‍ഫിലാണ് എന്റെ പ്രധാന ബിസിനസ്സ്,അവിടെ പ്രതിസന്ധിയുണ്ടായതും സാമ്പത്തിക ഞെരുക്കത്തിനു കാരണമായി. 12 കോടി പ്രതീക്ഷിച്ച പുലിമുരുകന് 35 കോടിയാണ് ചെലവായത്.
180 ദിവസം ചിത്രീകരിച്ചു. പല സുഹൃത്തുക്കളുടെയും സാമ്ബത്തിക സഹായം ഉണ്ടായതുകൊണ്ടാണ് എനിക്ക് പുലിമുരുകന്‍ വിചാരിച്ച രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്. ആ സിനിമ അര്‍ഹിക്കുന്ന തരത്തില്‍ പ്രമോട്ട് ചെയ്തതും ഈ ഗംഭീര വിജയത്തിനു കാരണമായി.
മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും സഹകരിച്ചു. പ്രതിഫലംപോലും മോഹന്‍ലാല്‍ അവസാനമാണ് വാങ്ങിയതെന്നാണ് ടോമിച്ചന്‍ മുളകുപാടം പറയുന്നു.
https://www.facebook.com/Malayalivartha





















